പയ്യോളി – കോട്ടക്കൽ കൊളാവിപ്പാലം റോഡിൻ്റെ ശോചനീയാവസ്ഥ ഉടൻ പരിഹരിക്കണം
.
പയ്യോളി: കോട്ടക്കൽ കൊളാവിപ്പാലം റോഡിൻ്റെ ശോചനീയാവസ്ഥ പരിഹരിക്കാൻ പയ്യോളി നഗരസഭ അടിയന്തരമായി ഇടപെടണമെന്നും, യാത്ര ചെയ്യാനുള്ള സൗകര്യം ഒരുക്കണമെന്നുമാവശ്യപ്പെട്ട് തീരദേശമേഖല യുവ ജനതാദൾ ധർണ്ണ നടത്തി. ഗുരുപീഠം റോഡിന് സമീപം നടന്ന ധർണ രാഷ്ട്രീയ യുവ ജനതാദൾ ജില്ലാ പ്രസിഡൻ്റ് പി. കിരൺജിത്ത് ഉദ്ഘാടനം ചെയ്തു. എം.ടി. അഭിജിത്ത് അധ്യക്ഷ്യത വഹിച്ചു. രാജൻ കൊളാവിപ്പാലം, ചെറിയാവി സുരേഷ് ബാബു, മജിഷ സുജു (നഗരസഭ കൗൺസിലർ), നബിൻ കാന്ത് എം.കെ, അർജുൻ. എം, ഭാസ്ക്കരൻ എം .ടി. കെ, എം.വി.കൃഷ്ണൻ, പി.പി. ദിനേശ് ബാബു, ആദർശ് ഇ, ധനേഷ് വി.സി, ഷിജി വി കെ, സബിത. കെ. പി എന്നിവർ സംസാരിച്ചു.



