സീനിയർ ചേംബർ ഇന്റർനാഷണൽ കൊയിലാണ്ടി ലീജിയൻ വനിതാ വിഭാഗം പുതിയ ഭാരവാഹികൾ സ്ഥാനമേറ്റു
.
കൊയിലാണ്ടി: സീനിയർ ചേംബർ ഇന്റർനാഷണൽ കൊയിലാണ്ടി ലീജിയൻ വനിതാ വിഭാഗം ഭാരവാഹികളുടെ സ്ഥാനാരോഹണം നടന്നു. ലീജിയൻ പ്രസിഡണ്ട് ചന്ദ്രൻ പത്മരാഗം അദ്ധ്യക്ഷത വഹിച്ചു. നാഷണൽ വൈസ് പ്രസിഡണ്ട് സി.കെ. ലാലു സത്യവാചകം ചൊല്ലി കൊടുത്തു. ജോസ് കണ്ടോത്ത്, സുരേഷ് ബാബു ചാമേരികുന്ന്, വി.പി. മുരളീധരൻ, പ്രഭാകരൻ കെ.കെ, സാന്ദ്രം മുരളി, പി.കെ. ബാബു, രേഷ്മ സജിത്, ക്ഷേമ കണ്ടോത്ത്, ഷിംന ജതീഷ്, ചന്ദ്രിക പ്രഭാകരൻ, ശീതൾ ജയകൃഷ്ണൻ എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി രേഷ്മ സജിത് ചെയർ പേഴ്സൺ, ഷിംന റാണി സെക്രട്ടറി, രമണി മുരളീധരൻ ട്രഷറർ എന്നിവരെ തെരഞ്ഞെടുത്തു.



