“ഹൃദ്യം, ഓർമ മഴയായി പ്രിയ രാജേട്ടൻ’: കാര്യാവിൽ രാജഗോപാലനെ അനുസ്മരിച്ചു
.
കൊയിലാണ്ടി: സാംസ്‌കാരിക പ്രവർത്തകനും പുരോഗമന കലാസാഹിത്യ സംഘം മുൻ ഭാരവാഹിയുമായ കാര്യാവിൽ രാജഗോപാലനെ അനുസ്മരിച്ചു. പുരോഗമന കലാസാഹിത്യസംഘം മേഖലാ കമ്മറ്റിയുടേയും കാഞ്ഞിലശേരി ബോധി ഗ്രന്ഥശാലയുടേയും നേതൃത്വത്തിൽ നടന്ന “ഹൃദ്യം, ഓർമ മഴയായി പ്രിയ രാജേട്ടൻ’ പരിപാടി കാഞ്ഞിലശേരി ബോധി ഇഎംഎസ് ഓഡിറ്റോറിയത്തിൽ പുകസ ജില്ലാ പ്രസിഡണ്ട് എ കെ രമേശ് അനുസ്മരണ പ്രഭാഷണം നടത്തി ഉദ്ഘാടനം ചെയ്തു. എൻ വി സദാനന്ദൻ അധ്യക്ഷത വഹിച്ചു.

മാധ്യമങ്ങളും സംസ്കാരവും സമകാലിക ജീവിതത്തിൽ എന്ന വിഷയത്തിൽ ഡോ. അനിൽ ചേലേമ്പ്ര പ്രഭാഷണം നടത്തി. രമേശൻ പാലേരിയുടെ നിര്യാണത്തിൽ യോഗം അനുശോചിച്ചു. പത്മിനി നെടൂളി, കെ. ശ്രീനിവാസൻ, മധു കിഴക്കയിൽ, യു. സന്തോഷ് എന്നിവർ സംസാരിച്ചു .അനിൽ കാഞ്ഞിലശ്ശേരി സ്വാഗതം പറഞ്ഞു.



