KOYILANDY DIARY.COM

The Perfect News Portal

എംഡിഎംഎയുമായി ബിജെപി പ്രവർത്തകനുൾപ്പെടെ 2 പേർ അറസ്റ്റിൽ

.

ഒറ്റപ്പാലം: എംഡിഎംഎയുമായി ബിജെപി പ്രവർത്തകനുൾപ്പെടെ 2 പേർ പിടിയിൽ. ബിജെപി പ്രവർത്തകൻ മുളഞ്ഞൂർ നാലാംകുളങ്ങര വീട്ടിൽ സദാനന്ദൻ (25), ചുനങ്ങാട് അരിമ്പൻതൊടിയിൽ മുഹമ്മദ് ഷഹീം (26) എന്നിവരാണ് പിടിയിലായത്. ഇവരിൽനിന്ന് 0.6 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. ചുനങ്ങാട് പിലാത്തറയിൽനിന്ന്‌ ബുധനാഴ്ച രാത്രി ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും പൊലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്.

 

Share news