നടേമ്മൽ അശോകൻ്റെ മരണം നാടിൻ്റെ നൊമ്പരമായി മാറി
.
പയ്യോളി: അയനിക്കാട് പോസ്റ്റ് ഓഫീസ് അടിപ്പാതയ്ക്ക് സമീപം മീൻകട നടത്തിയിരുന്ന നടേമ്മൽ അശോകൻ നാട്ടുമനസ്സിൽ ചേക്കേറിയ ഒരു വ്യക്തിയായിരുന്നു. അദ്ദേഹത്തിൻറെ വേർപാടിൽ നാടും നാട്ടുകാരും വിതുമ്പുന്ന അവസ്ഥയിലുമായിരുന്നു. അത്രത്തോളം തൊഴിലിനോടൊപ്പം, സ്നേഹ മനസ്സും പങ്കുവെച്ച വ്യക്തിയായിരുന്നു അദ്ദേഹം. അയനിക്കാട് ടൗണിൽ ചേർന്ന അനുശോചന യോഗത്തിൽ കൗൺസിലർ സാജിത അധ്യക്ഷത വഹിച്ചു. കൗൺസിലർ ഷീജ പ്രദീപ്, അൻവർ കായിരിക്കണ്ടി, പടന്നയിൽ പ്രഭാകരൻ, നാണു ആർ.കെ, രാജീവ് പി എം, കൂവിൽ പ്രകാശ്, സത്യൻ കീഴൂർ, അഷറഫ് ചക്കിയേരി, സത്യൻ എൻ.കെ, സുരേഷ് വി പി, സജി കോമത്ത്, കേളോത്ത് രാജൻ എന്നിവർ സംസാരിച്ചു.



