KOYILANDY DIARY.COM

The Perfect News Portal

ഗാർഹിക പീഡന പരാതി നൽകി; ഭാര്യയെയും കുടുംബത്തെയും ആളെ വിട്ട് ഭീഷണിപ്പെടുത്തി ബിജെപി നേതാവ്

.

ഗാർഹിക പീഡന പരാതി നൽകിയ ഭാര്യയെയും കുടുംബത്തിനെയും ആളെ വിട്ട് ഭീഷണിപ്പെടുത്തി ബിജെപി നേതാവ്. നേതാവിന്റെ നിർദേശപ്രകാരം വീട്ടിൽ അതിക്രമിച്ച് കയറി ഗുണ്ടാ നേതാവ് ഭീഷണിപ്പെടുത്തിയതായി പരാതിക്കാരി. ബിജെപി തൃശൂർ സൌത്ത് ജില്ലാ പ്രസിഡണ്ട് എ.ആർ ശ്രീകുമാറാണ് ഭാര്യ പ്രിയങ്കക്ക് നേരെ ഭീഷണി ഉയർത്തിയത്. നിരവധി ക്രിമിനൽ കേസിൽ പ്രതിയും ബിജെപി പ്രവർത്തകനുമായ കല്ലാടൻ ഗീരീഷാണ് യുവതിയുടെ വീട്ടിൽ അതിക്രമിച്ച് കയറിയത്.

 

ഇയാൾ വന്ന് പോയതിന് ശേഷം അജ്ഞാതരായ രണ്ട് പേരും വീട്ടിലെത്തി അമ്മയെ ഭീഷണിപ്പെടുത്തിയതായി പ്രിയങ്ക പറയുന്നു. സംഭവം ചൂണ്ടിക്കാട്ടി ആഭ്യന്തര മന്ത്രിക്കും ഡിജിപിക്കും പ്രിയങ്ക പരാതി നൽകി. പരാതിയ്ക്ക് പിന്നാലെ ഗുണ്ടാ നേതാവ് കല്ലാടൻ ഗിരീഷിനെ പോലീസ് അറസ്റ്റ് ചെയ്തു. കേസിൽ ശ്രീകുമാറാണ് രണ്ടാം പ്രതി. വീട്ടിൽ അതിക്രമിച്ചു കടക്കൽ, ഭീഷണിപ്പെടുത്തൽ, കള്ള സാക്ഷി പറയാൻ പ്രേരിപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസ്. മതിലകം പോലീസ് അറസ്റ്റ് ചെയ്ത കല്ലാടം ഗിരീഷിനെ ഇന്ന് കോടതിയിൽ ഹാജരാക്കും.

Advertisements

 

Share news
error: Content is protected !!