ലക്ഷ്മിപ്രിയക്കെതിരെ പൊലീസ് അന്വേഷണം വേണം; കോടതിയെ സമീപിച്ച് അൻസിബ ഹസൻ
.
നടി ലക്ഷ്മിപ്രിയക്കെതിരായ തന്റെ പരാതിയിൽ കേസെടുത്ത് അന്വേഷണം നടത്താൻ പൊലീസിന് നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച് നടി അൻസിബ ഹസൻ. തൃപ്പൂണിത്തുറ മജിസ്ട്രേറ്റ് കോടതിയിലാണ് നടി ഹർജി സമർപ്പിച്ചത്. ഹര്‍ജിയിൽ പൊലീസിനോട് കോടതി വിശദീകരണം തേടിയിട്ടുണ്ട്. ഈ മാസം 17ന് മറുപടി നൽകാൻ ആണ് നിർദ്ദേശം.

സമൂഹ്യമാധ്യമങ്ങളിലൂടെ തനിക്കെതിരെ അധിക്ഷേപ പ്രചാരണം നടക്കുന്നതായി നടി ലക്ഷ്മി പ്രിയ പറഞ്ഞു. അന്‍സിബയുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് സൈബര്‍ അധിക്ഷേപമെന്നും ലക്ഷ്മിപ്രിയ പറയുന്നു. കുറ്റക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ലക്ഷ്മിപ്രിയ കൊച്ചി സൈബര്‍ പോലീസില്‍ പരാതി നല്കി.
Advertisements

ലക്ഷ്മി പ്രിയക്കെതിരെ നടി അന്‍സിബ നല്കിയ പരാതിയില്‍ കഴമ്പില്ലെന്ന് പോലീസ് കണ്ടെത്തിയെന്ന തരത്തില്‍ ചില മാധ്യമങ്ങളിലൂടെ വാര്‍ത്ത വന്നതിനു പിന്നാലെയാണ് തനിക്കെതിരെ സാമൂഹ്യമാധ്യമങ്ങളിലൂടെ അധിക്ഷേപം തുടങ്ങിയതെന്നാണ് ലക്ഷ്മിപ്രിയയുടെ പരാതി. സ്ത്രീയെന്ന പരിഗണന പോലും നല്‍കാതെയാണ് ചിലര്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തുന്നതെന്നും ഈ സാഹചര്യത്തിലാണ് കൊച്ചി സൈബര്‍ പോലീസില്‍ പരാതി നല്‍കിയതെന്നും ലക്ഷ്മി പ്രിയ പറഞ്ഞു.



