KOYILANDY DIARY.COM

The Perfect News Portal

സഹൃദയ റസിഡൻസ് അസോസിയേഷൻ പന്തലായനി വിജയികളായ വിദ്യാർത്ഥികളെ അനുമോദിച്ചു

.
കൊയിലാണ്ടി: സഹൃദയ റസിഡൻസ് അസോസിയേഷൻ പന്തലായനിയുടെ നേതൃത്വത്തിൽ (2025-26) വിവിധ മത്സര പരീക്ഷകളിലും, മറ്റുമേഖലകളിലും വിജയികളായ വിദ്യാർത്ഥികളെയും അനുമോദിച്ചു. പരിപാടി നഗരസഭ ചെയർപേഴ്സൺ യു. കെ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് വിനോദ് ഗംഗ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ കൗൺസിലർ വി.കെ രേഖ, ശ്രീധരൻ അമ്പാടി എന്നിവർ സംസാരിച്ചു. വിജയികൾക്ക് യു.കെ ചന്ദ്രൻ, രേഖ വി.കെ, ശ്രീധരൻ അമ്പാടി, ഇന്ദിര, ജിസ്ന, രമേശൻ, നിജുലാൽ, സുനിൽ, രോഷിമ, ശിവദാസൻ കെ. എം, സുജിത്ത് കുമാർ എന്നിവർ ഉപഹാരം നല്കി. എം. സുധീഷ് സ്വാഗതവും ഷിജിത്ത് നന്ദിയും പറഞ്ഞു.
Share news
error: Content is protected !!