KOYILANDY DIARY.COM

The Perfect News Portal

നെടുമ്പാശ്ശേരിയിൽ വിമാനം താഴ്ന്നുപറന്ന് വീടിന്റെ മേൽക്കൂര തകർന്നു; ഒരാൾക്ക് പരിക്ക്

.

നെടുമ്പാശ്ശേരിയിൽ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേൽക്കൂര തകർന്നു. നെടുമ്പാശ്ശേരി പോസ്റ്റ് ഓഫീസിന് സമീപത്ത് ഇന്ന് രാവിലെ 8.30 നാണ് അപകടം നടന്നത്. അപകടത്തിൽ വീട്ടുടമയ്ക്ക് പരുക്കേറ്റു. ശാന്തിനഗർ സ്വദേശി കാട്ടുപ്പറമ്പിൽ വീട്ടിൽ സൈമൺ കെ. ജെയുടെ വീടിന്റെ മേൽക്കൂരയാണ് തകർന്നത്. അപകട സമയത്ത് സൈമണും ഭാര്യയും വീട്ടിൽ ഉണ്ടായിരുന്നു.

 

അപകടത്തിൽ വീട്ടുടമസ്ഥന്റെ തോളിന് പരുക്കേറ്റു. അപകട വിവരം സിയാൽ അധികൃതരെ അറിയിച്ചതായി കുടുംബം പറ‍ഞ്ഞു. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യുന്നതിനായി വിമാനം ഒക്കല്‍ പ്രദേശത്തിന് മുകളിലൂടെ താഴ്ന്ന് പറന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. വിമാനം കടന്നുപോയതിന് പിന്നാലെ ഉണ്ടായ ശക്തമായ വായുസമ്മര്‍ദ്ദത്തിലും കാറ്റിലും വീടിന്‍റെ മേല്‍ക്കൂരയിലെ നൂറിലധികം ഓടുകള്‍ ഇളകി താഴെ പതിക്കുകയായിരുന്നു. സംഭവസമയത്ത് വലിയ ശബ്ദവും പ്രകമ്പനവും അനുഭവപ്പെട്ടതായും പ്രദേശവാസികള്‍ പറഞ്ഞു.

Advertisements
Share news
error: Content is protected !!