സ്വർണവില വർധിച്ചു; പവന് 1,09,320 രൂപ
.
സംസ്ഥാനത്ത് സ്വർണവില കൂടി. 360 രൂപ കൂടി പവന് 1,09,320 രൂപയായി ഉയർന്നു. 13,665 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. 45 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്. സ്വർണത്തിന് വില കൂടുന്നത് സാധാരണക്കാരെ ആശങ്കയിലാക്കിയിട്ടുണ്ട്. ഒരു പവൻ സ്വർണം വാങ്ങാൻ പണിക്കൂലിയും ജിഎസ്ടിയുമടക്കം ഏതാണ്ട് 1,30,000 രൂപയോളമാകും.




