KOYILANDY DIARY.COM

The Perfect News Portal

ചരിത്രത്തിലേക്കൊരു സമനില; കാനഡയ്ക്ക് ലോകകപ്പ് ചരിത്രത്തില്‍ ആദ്യ പോയിന്റ്

.

ലോകകപ്പ് ഫുട്‌ബോളില്‍ ആദ്യജയം തേടിയിറങ്ങിയ കാനഡക്ക് ആശ്വാസ സമനില. ബോസ്‌നിയയാണ് കാനഡയെ സമനിലയില്‍ കുരുക്കിയത്. ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി. ആദ്യ വിസില്‍ മുതല്‍ ആക്രമിച്ച് കളിച്ചത് കാനഡ ആയിരുന്നു. പക്ഷെ ആദ്യ ഗോള്‍ നേടിയത് ബോസ്‌നിയയും. യാവോ ലൂക്കിച്ചാണ് 21-ാം മിനിറ്റില്‍ കോര്‍ണര്‍ കിക്കില്‍ നിന്ന് ലഭിച്ച പന്ത് ഹെഡറിലൂടെ വലയിലെത്തിച്ചത്. അന്താരാഷ്ട്ര കരിയറില്‍ ലൂക്കിച്ചിന്റെ ആദ്യ ഗോളായി ഇത്.

 

ഒരു ഗോളിന് പിന്നിലായതോടെ കാനഡ ആക്രമണം കടുപ്പിച്ചു. ബോള്‍ പൊസിഷനില്‍ മുന്നിട്ട് നിന്നെങ്കിലും ലഭിച്ച അവസരങ്ങള്‍ ഒന്നും മുതലാക്കാനായില്ല. ഫിനിഷിങ്ങിലെ പോരായ്മയും ബോസ്‌നിന്‍ പ്രതിരോധത്തിന്റെ മികച്ച പ്രകടനവുമാണ് കാനഡയ്ക്ക് തിരിച്ചടിയായത്. തോല്‍വിയുറപ്പിച്ചിരിക്കെ 78-ാം മിനിറ്റില്‍ സ്വന്തം കാണികള്‍ക്ക് മുന്നില്‍ രക്ഷകനായി പകരക്കാരന്‍ കൈല്‍ ലാരിന്‍ അവതരിച്ചു. പകരക്കാരനായി കളത്തിലിറങ്ങി രണ്ടാം മിനിറ്റില്‍ സമനില ഗോള്‍ നേടി.

Advertisements

 

പിന്നീട് ലീഡെഡുക്കാന്‍ ഇരുടീമുകളും കിണഞ്ഞ് പരിശ്രമിച്ചെങ്കിലും സമനിലപ്പൂട്ട് പൊട്ടാതെ നിന്നു. ഇഞ്ചുറി ടൈമിന്റെ അവസാന നിമിഷം വീണുകിട്ടിയ അവസരം കൈല്‍ ലാരിന് മുതലാക്കാനായില്ല. ജൂണ്‍ 19ന് ഖത്തറിനെതിരെയാണ് കാനഡയുടെ അടുത്ത മത്സരം.

 

Share news
error: Content is protected !!