KOYILANDY DIARY.COM

The Perfect News Portal

വെങ്ങളത്ത് വാടക വീട്ടിൽ നടത്തിയ റെയ്ഡിൽ MDMAയുമായി 3 യുവാക്കൾ കസ്റ്റഡിയിൽ

.

കൊയിലാണ്ടി: വെങ്ങളത്ത് വാടക വീട്ടിൽ പോലീസ് നടത്തിയ റെയ്ഡിൽ 14 ഗ്രാം MDMAയുമായി 3 യുവാക്കൾ കസ്റ്റഡിയിൽ. കേരള പോലീസിന്റെ ഓപ്പറേഷൻ തൂഫാൻ ഭാഗമായി നടന്ന റെയ്ഡിലാണ് 3 യുവാക്കളെ പോലീസ് പിടികൂടിയത്. റൂറൽ എസ് പി ഷറഫ് ഐപിഎസിന് കിട്ടിയ നിർദ്ദേശ പ്രകാരം വടകര നാർക്കോട്ടിക് ഡിവൈഎസ്പി ഉത്തം ദാസ്, ഡാൻസാഫ് കോഡ് മനോജ് രാമത്ത്, രാജീവ് വി വി ചിത്രദാസ്, അനൂപ് സെൻ എന്നിവരുടെ നേതൃത്വത്തിലാണ് വെങ്ങളം വാടക വീട് കേന്ദ്രീകരിച്ച് നടത്തിയ റെയ്ഡിൽ എംഡിഎംഎയുമായി യുവാക്കളെ അറസ്റ്റ് ചെയ്തത്.

എലത്തൂർ ഉദയകുമാറിൻ്റെ മകൻ ഉജ്ജ്വൽ (24), എലത്തൂർ അമ്പലത്തിൽ കൽഹാരയിൽ പ്രകാശൻ്റെ മകൻ ആദർശ് (26), എലത്തൂർ മറ്റുവയൽ കിഴക്കയിൽ മനോജൻ്റെ മകൻ അരുൺ (26) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വ്യാപകമായ ലഹരിക്കെതിരെ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായുള്ള റീഡായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കും.

Advertisements
Share news
error: Content is protected !!