വിലക്കയറ്റം തടയാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നടപടികൾ സ്വീകരിക്കുക
.
ചേമഞ്ചേരി: പെട്രോളിയം ഉല്പന്നങ്ങളുടെ അമിത നികുതികളും സെസുകളും ഒഴിവാക്കി വിലക്കയറ്റം തടയാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നടപടികൾ സ്വീകരിക്കണമെന്ന് CPIML റെഡ് സ്റ്റാർ ആവശ്യപ്പെട്ടു. പൂക്കാട് പോസ്റ്റ് ഓഫീസിന് മുന്നിൽ നടന്ന ധർണ്ണ CPIML റെഡ് സ്റ്റാർ സംസ്ഥാന കമ്മിറ്റി മെമ്പർ വി.എ. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കൾച്ചറൽ ഫോറം സംസ്ഥാന കൺവീനർ വേണുഗോപാലൻ കുനിയിൽ, CPIML റെഡ് സ്റ്റാർ സംസ്ഥാന കമ്മിറ്റി അംഗം സഖാവ് ബാബുരാജ്, കെവി ഹരിഹരൻ എന്നിവർ സംസാരിച്ചു.
.

.
രാജേഷ് പൂക്കാട് അധ്യക്ഷത വഹിച്ച യോഗത്തിൽ കെ.കുട്ടികൃഷ്ണൻ സ്വാഗതം പറഞ്ഞു. അബ്ദുൾ ഖാദർ ഏരൂൽ, രാജേഷ് പൂക്കാട്,ഹരിഹരൻ കെ.വി, കെ കുട്ടികൃഷ്ണൻ എന്നിവർ പ്രകടനത്തിനും ധർണ്ണയ്ക്കും നേതൃത്വം നൽകി.



