KOYILANDY DIARY.COM

The Perfect News Portal

കുരുമുളക് ഗ്രാമം പദ്ധതി പ്രഖ്യാപിച്ചു

.
കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ 7-ാം വാർഡ് കൃഷിസമൃദ്ധി നേതൃത്വത്തിൽ ആരംഭിച്ച കുരുമുളക് ഗ്രാമം പദ്ധതിയുടെ പ്രഖ്യാപനം കൊയിലാണ്ടി നഗരസഭ വികസന സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ എ. സുധാകരൻ നിർവ്വഹിച്ചു. വാർഡ് കൗൺസിലർ വി. രമേശൻ അധ്യക്ഷത വഹിച്ചു. തളിപറമ്പിലെ പന്നിയൂർ കുരുമുളക് ഗവേഷണ കേന്ദ്രത്തിലെ കുരുമുളക് നഴ്‌സറിയിൽ നിന്ന് വാങ്ങിയ പന്നിയൂർ 1 ഇനം വള്ളികളാണ് വാർഡിലെ മുഴുവൻ വീടുകളിലും വിതരണം ചെയ്യുന്നത്.
ഈ  കുരുമുളക് വള്ളികളുടെ വിതരണ ഉദ്ഘാടനം കൗൺസിലർ പി. കെ. ഷൈജു നിർവ്വഹിച്ചു. കുരുമുളക് കൃഷിരീതിയെ സംബന്ധിച്ച് പെരുവണ്ണാമൂഴി കൃഷിവിജ്ഞാൻ കേന്ദ്രത്തിലെ ഡോ: കെ. എം പ്രകാശ് ക്ലാസെടുത്തു. കൃഷി ഓഫീസർ ഷംസിദ സിയാദ്, കൃഷി അസിസ്റ്റൻ്റ് ഹംന എന്നിവർ സംസാരിച്ചു.  കൃഷിസമൃദ്ധിയുടെ നേതൃത്വത്തിൽ മുഴുവൻ വീടുകളിലും കൃഷി നടത്തുന്നതിന് വിത്തുകൾ വിതരണം ചെയ്തിരുന്നു.
ഇതിൻ്റെ ഭാഗമായി നടത്തിയ പച്ചക്കറിതോട്ട മത്സരത്തിൽ പങ്കെടുത്ത നാൽപതോളം കൃഷിക്കാർക്കും വ്യക്തിഗത വിജയികൾക്കും കൃഷിക്കൂട്ടം വിജയികൾക്കും യോഗത്തിൽ വെച്ച് ഉപഹാരങ്ങൾ വിതരണം ചെയ്തു. കൃഷിസമൃദ്ധി കൺവീനർ  എം.വി. ബാലകൃഷ്ണൻ സ്വാഗതവും എ ഡി ദയാനന്ദൻ നന്ദിയും പറഞ്ഞു.
Share news
error: Content is protected !!