എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു
.
കൊയിലാണ്ടി നഗരസഭയിലെ 26-ാം വാർഡിലെ എസ്എസ്എൽസി,
പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. കൊയിലാണ്ടി നഗരസഭ ചെയർപേഴ്സൺ യു കെ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. മുൻ കൗൺസിലർ ബിന്ദു പി ബി അധ്യക്ഷത വഹിച്ചു. വി. സുന്ദരൻ മാസ്റ്റർ, എം ബാലകൃഷ്ണൻ, പി. ഗംഗാധരൻ മാസ്റ്റർ, യു വി വസന്ത എന്നിവർ സംസാരിച്ചു. അജിത്കുമാർ സി എസ് വിദ്യാർത്ഥികൾക്കായി മോട്ടിവേഷൻ ക്ലാസെടുത്തു. വിജയികളായ 21 കുട്ടികൾക്ക് ഉപഹാരങ്ങൾ നൽകി. വാർഡ് കൗൺസിലർ പിടി സുരേന്ദ്രൻ സ്വാഗതവും ദിലീപ് കുമാർ കെ സി നന്ദിയും പറഞ്ഞു.



