KOYILANDY DIARY.COM

The Perfect News Portal

മൂടാടി കേളപ്പജി സ്മാരക വായനശാല ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു

.

കൊയിലാണ്ടി: മൂടാടി കേളപ്പജി സ്മാരക വായനശാലയുടെ ആഭിമുഖ്യത്തിൽ എൽ എസ് എസ്, യു എസ് എസ്, എസ്എസ്എൽസി, പ്ലസ് ടു, ഡിഗ്രി പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. കേളപ്പജി സ്മാരക വായനശാല പ്രസിഡണ്ട് വി വി ബാലൻ അധ്യക്ഷത വഹിച്ചു. അനുമോദന സദസ്സിൽ ഗ്രന്ഥശാലാ സംഘം താലൂക്ക് സെക്രട്ടറി പി. വേണു മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി.  ലൈബ്രറി കൗൺസിൽ മൂടാടി മേഖലാ സമിതി കൺവീനർ കെ. കെ. ശശി, രാജീവൻ മാസ്റ്റർ, എ. കെ. ശശിധരൻ, സ്വപ്ന ഉണ്ണികൃഷ്ണൻ, എം. എം, ഭാസ്കരൻ, പി. കെ. പ്രകാശൻ, രഘു കാവ്യാഞ്ജലി എന്നിവർ സംസാരിച്ചു.

Share news
error: Content is protected !!