പ്രവാസികളുടെ അവകാശങ്ങൾ നേടിയെടുക്കാൻ പ്രവാസി ലീഗ് മുന്നിട്ടിറങ്ങണം: പി.കെ.കെ. ബാവ
.
കാപ്പാട്: പ്രവാസ ലോകത്തെ നീണ്ടകാലത്തെ അധ്വാനത്തിന് ശേഷം രോഗവും മറ്റ് പ്രതിസന്ധികളും കാരണം പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് തിരിച്ചെത്തുന്ന പ്രവാസികളെ സംരക്ഷിക്കാൻ പ്രവാസി ലീഗ് നേതൃപരമായ പങ്ക് വഹിക്കണമെന്ന് മുസ്ലിം ലീഗ് സീനിയർ നേതാവ് പി.കെ.കെ. ബാവ അഭ്യർത്ഥിച്ചു. തിരിച്ചെത്തുന്ന പ്രവാസികളുടെ അവകാശങ്ങൾ നേടിയെടുക്കുന്നതിൽ സംഘടന എപ്പോഴും മുൻപന്തിയിലുണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രവാസി ലീഗ് കൊയിലാണ്ടി മണ്ഡലംതല മെമ്പർഷിപ്പ് ക്യാമ്പയിൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രവാസി ലീഗ് മണ്ഡലം പ്രസിഡണ്ട് പി. കുഞ്ഞാമു അധ്യക്ഷത വഹിച്ചു.

ജില്ലാ നിരീക്ഷകൻ ഹുസൈൻ കന്മന മുഖ്യപ്രഭാഷണം നടത്തി. സയ്യിദ് അൻവർ മുനഫർ, എം കെ മുസ്തഫ, ഫൈസൽ വളപ്പൂട്ട്, മഹ്മൂദ് സി.വി. മിസിരി കുഞ്ഞമ്മദ്, എം സി ഷറഫുദ്ദീൻ, റസാഖ് മുനമ്പത്ത്, അബൂബക്കർ അൽമാസ്, ഷാഫി അടാട്ട്, ബഷീർ കൂരളി എന്നീ പ്രമുഖ നേതാക്കൾ സംസാരിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി റസാക്ക് മേലടി സ്വാഗതവും ട്രഷറർ മുനീർ പി.കെ. നന്ദിയും പറഞ്ഞു.



