KOYILANDY DIARY.COM

The Perfect News Portal

എൻഐടിയിൽ ജോലി നേടാൻ അവസരം; ജൂൺ 16 വരെ അപേക്ഷിക്കാം

.

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി കോഴിക്കോട് (എൻഐടി കോഴിക്കോട്) നോൺ-ടീച്ചിംഗ് ഗ്രൂപ്പ് എ വിഭാഗത്തിലെ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 8 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഡെപ്യൂട്ടി രജിസ്ട്രാർ, ടെക്‌നിക്കൽ ഓഫീസർ, എക്‌സിക്യൂട്ടീവ് എഞ്ചിനീയർ (സിവിൽ), മെഡിക്കൽ ഓഫീസർ എന്നിവയാണ് പ്രധാന തസ്തികകൾ.

 

ഡെപ്യൂട്ടി രജിസ്ട്രാർ തസ്തികയിൽ 2 ഒഴിവുകളും ടെക്‌നിക്കൽ ഓഫീസർ തസ്തികയിൽ 4 ഒഴിവുകളും ഉണ്ട്. എക്‌സിക്യൂട്ടീവ് എഞ്ചിനീയർ (സിവിൽ) മെഡിക്കൽ ഓഫീസർ തസ്തികകളിൽ ഓരോ ഒഴിവ് വീതമാണ് ഉള്ളത്. ഡെപ്യൂട്ടി രജിസ്ട്രാർ തസ്തികയ്ക്ക് പരമാവധി പ്രായപരിധി 50 വയസാണ്. മറ്റ് തസ്തികകൾക്ക് 35 വയസാണ് ഉയർന്ന പ്രായപരിധി.

Advertisements

 

സർക്കാർ നിയമങ്ങൾ പ്രകാരം എസ്.സി./എസ്.ടി., ഒ.ബി.സി., ഭിന്നശേഷിക്കാർ, വിമുക്തഭടന്മാർ എന്നിവർക്ക് പ്രായപരിധിയിൽ ഇളവുകൾ ലഭിക്കും. യോഗ്യതയുടെ ഭാഗമായി ബന്ധപ്പെട്ട വിഷയത്തിൽ കുറഞ്ഞത് 55% മാർക്കോടെയോ തത്തുല്യമായ സിജിപിഎയോടെയോ ഉള്ള ബിരുദാനന്തര ബിരുദം ആവശ്യമാണ്. അപേക്ഷകൾ 2026 മേയ് 26 മുതൽ ഓൺലൈനായി സ്വീകരിച്ചു വരുന്നു. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ജൂൺ 16 ആണ്.

 

Share news
error: Content is protected !!