KOYILANDY DIARY.COM

The Perfect News Portal

കണ്ണൂരിൽ കോൺഗ്രസ് നേതാവിന് പൊലീസുകാരുടെ ക്രൂരമർദനം

.

കണ്ണൂരിൽ കോൺഗ്രസ് നേതാവിന് പൊലീസുകാരുടെ മർദ്ദനം. കണ്ണൂർ മണ്ഡലം പ്രസിഡണ്ട് ആർ രഞ്ജിത്തിനാണ് മ‌ർദനമേറ്റത്. മുൻ കോർപ്പറേഷൻ കൗൺസിലർ കൂടിയാണ് രഞ്ജിത്ത്. വ്യാഴാഴ്ച രാത്രി എസ്എൻ പാർക്കിന് സമീപത്താണ് സംഭവം. ചായ കുടിക്കാൻ തട്ടുകടയിൽ എത്തിയതാണ് രഞ്ജിത്ത്. ഇവിടെ വെച്ചാണ് എസ്ഐയും എഎസ്ഐയും ഉൾപ്പെടുന്ന സംഘം മർദിച്ചത്. നിന്നെ കൊല്ലുമെടാ എന്ന് ആക്രോശിച്ചായിരുന്നു മർദ്ദനമെന്ന് രഞ്ജിത്ത് പറയുന്നു. സമീപത്തുണ്ടായ ആളുകൾ ഇടപെട്ടാണ് രക്ഷിച്ചത്. രക്ഷിക്കാൻ ശ്രമിച്ചവർക്ക് നേരെയും മർദന ശ്രമമുണ്ടായി.

Share news
error: Content is protected !!