KOYILANDY DIARY.COM

The Perfect News Portal

മലപ്പുറത്ത് സ്ഫോടക വസ്തു എത്തിച്ച കേസ്; സംസ്ഥാന വ്യാപകമായി എൻഐഎ റെയ്ഡ്

.

മലപ്പുറത്ത് സ്ഫോടക വസ്തു എത്തിച്ചതുമായി ബന്ധപ്പെട്ട കേസിൽ സംസ്ഥാന വ്യാപകമായി എൻഐഎ റെയ്ഡ്. കണ്ണൂരും കോഴിക്കോടും കാസർഗോഡും മലപ്പുറത്തും  ആണ് പരിശോധന നടന്നത്. കണ്ണൂർ ചെറുപുഴയിൽ ചൂണ്ട സ്വദേശി അനിൽകുമാറിന്റെ വീട്ടിലും കാസർഗോഡ് ചിറ്റരിക്കാലിൽ സജിയുടെ വീട്ടിലുമാണ് റെയ്‌ഡ്‌. കോഴിക്കോട് എരഞ്ഞിമാവ് സ്വദേശി ഹാരിസിന്റെ എക്സലന്റ് ബ്രിക്സ് എന്ന സ്ഥാപനത്തിലും വീട്ടിലും എൻഐഎ പരിശോധന നടത്തി.

2026 ഫിബ്രവരി 2ന് മലപ്പുറം തിരൂരങ്ങാടി പൊലീസ് സ്റ്റേഷൻ പരിധിയിൽ ലോറിയിൽ നിന്നും സ്ഫോടക വസ്തുക്കൾ പിടികൂടിയിരുന്നു. ഈ കേസിലെ പ്രതിയാണ് ഹാരിസ്. പുലർച്ചെ 5 മണി മുതലാണ് റെയ്ഡ് ആരംഭിച്ചത്. മലപ്പുറത്ത് രണ്ടിടങ്ങളിലാണ് എന്‍ഐഎ റെയ്ഡ് പുരോഗമിക്കുന്നത്. മുക്കം സ്വദേശിയുടെ ക്വാറിയിലേക്ക് സ്‌ഫോടക വസ്തു എത്തിച്ചെന്നാണ് ലഭ്യമാകുന്ന വിവരം. വലിയ അളവില്‍ സ്‌ഫോടക വസ്തു എത്തിച്ചതിലാണ് പരിശോധന.

Advertisements

 

Share news
error: Content is protected !!