‘അരങ്ങും അണിയറയും’ സംസ്ഥാന സമ്മേളനത്തിന് തുടക്കമായി
.
കൊയിലാണ്ടി: പ്രൊഫഷണൽ നാടക നടീ നടന്മാരുടെയും സാങ്കേതിക പ്രവർത്തകരുടെയും സംഘടനയായ “അരങ്ങും അണിയറയും” സംസ്ഥാന സമ്മേളനം ആരംഭിച്ചു. പൂക്കാട് കലാലയം ഓഡിറ്റോറിയത്തിൽ ആരംഭിച്ച 7-ാം മത് സമ്മേളനത്തിൻ്റെ പ്രതിനിധി സമ്മേളനം നാടക സിനിമാ പ്രവർത്തകൻ നൗഷാദ് ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡണ്ട് ബിജു രാജഗിരി അധ്യക്ഷത വഹിച്ചു.
സെക്രട്ടറി സുധീർ ബാബു, ട്രഷറർ വിജയൻ ചാത്തന്നൂർ, ഉപാധ്യക്ഷ ദീപ ദീപ്തി എന്നിവർ സംസാരിച്ചു. തുടർന്ന് പ്രവർത്തകരുടെ കുടുംബ സംഗമവും കലാപരിപാടികളും അരങ്ങേറി.



