സ്വർണവില കുറഞ്ഞു; പവന് 1,16,640 രൂപ
.
സ്വർണവില കുറഞ്ഞു. 320 രൂപ കുറഞ്ഞ് പവന് 1,16,640 രൂപയായി. 14,580 രൂപയാണ് ഒരു ഗ്രാമിൻ്റെ ഇന്നത്തെ വില. ആഗോള വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 4540 ഡോളറാണ്. പശ്ചിമേഷ്യന്‍ യുദ്ധമടക്കം ഭൗമ രാഷ്ട്രീയ കാലാവസ്ഥ സങ്കീര്‍ണമായി തുടരുന്നത് സ്വര്‍ണവിലയില്‍ വലിയ തോതില്‍ പ്രതിഫലിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ മാര്‍ക്കറ്റിലും സ്വര്‍ണവിലയില്‍ നിരന്തര മാറ്റങ്ങള്‍ തുടരാന്‍ സാധ്യതയുണ്ടെന്ന് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നു.




