പാരിയത്തുകാവ് കുടിയൊഴിപ്പിക്കല്‍: അഭിഭാഷക കമ്മീഷൻ ഇന്ന് കോടതിയിൽ റിപ്പോർട്ട് നൽകും
.
എറണാകുളം പാരിയത്തുകാവ് കുടിയൊഴിപ്പിക്കല്‍: അഭിഭാഷക കമ്മീഷൻ ഇന്ന് കോടതിയിൽ റിപ്പോർട്ട് നൽകാന് സാധ്യത. കോടതി നടപടിയുമായി പോലീസ് സഹകരിക്കുന്നില്ല എന്ന് റിപ്പോർട്ട് നൽകാനാണ് തീരുമാനം. പാരിയത്ത് കാവ് ഉന്നതിയിൽ ഇന്നലെ നടന്നത് പൊലീസ് നരനായാട്ടായിരുന്നു. സ്വകാര്യ വ്യക്തിയ്ക്ക് ഭൂമി ഒഴിപ്പിച്ച് നൽകാനുള്ള കോടതി ഉത്തരവിൻ്റെ പേരിലാണ് പൊലീസ് അതിക്രമം. നേരത്തെ 14 തവണ ഒഴിപ്പിക്കാൻ പൊലീസ് എത്തിയെങ്കിലും പ്രതിഷേധത്തെ തുടർന്ന് പിൻ മാറിയിരുന്നു. എന്നാൽ പുതിയ സർക്കാർ അധികാരത്തിലേറി രണ്ടാം ദിവസം നടന്ന പൊലീസ് നടപടി വിമർശനത്തിന് ഇടയാക്കിയിടുണ്ട്.


രാവിലെ 10.30ഓടെ അഭിഭാഷക കമ്മീഷനും പൊലീസ് സന്നാഹവും പാരിയത്തുകാവ് ഉന്നതിയിലെ കുടുംബങ്ങളെ ഒഴിപ്പിക്കാനെത്തുകയായിരുന്നു. ഇതോടെ സിപിഐ എം പ്രവർത്തകരും 8 പട്ടികജാതി കുടുംബങ്ങളും ചേർന്ന് കമ്മീഷനെ തടഞ്ഞു. ഉച്ചയ്ക്ക് 2.30 ഓടെ പോലീസ് സമരപ്പന്തലിലേക്ക് ഇരച്ചുകയറുകയും പൊലീസ് നരനായാട്ട്.തുടരുകയുമായിരുന്നു. പ്രതിഷേധക്കാർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ലാത്തി വീശി. പലർക്കും പരിക്കേറ്റു.

പ്രതിഷേധക്കാരിൽ കൂടുതലും സ്ത്രീകളും പ്രായമായവരുമായിരുന്നു. ആരെയും പൊലീസ് വെറുതെ വിട്ടില്ല. പതിനഞ്ചാം തവണയാണ് കോടതി ഉത്തരവ് നടപ്പാക്കാൻ കമ്മീഷൻ എത്തുന്നത്. 14 തവണയും Cpim ജനകീയ പ്രക്ഷോഭത്തെ തുടർന്ന് മടങ്ങുകയായിരുന്നു. അതേ സമയം ഒരു കുടുംബങ്ങളെയും ഒഴിപ്പിക്കാൻ അനുവദിക്കില്ലെന് സി പി ഐ എം ജില്ലാ സെക്രട്ടറി എസ് സതീശ് അവിടത്തെ ജനങ്ങൾക്ക് ഉറപ്പ് നൽകി




