ഗാർഹിക എൽപിജിയുടെ വില കൂട്ടാൻ സാധ്യത; 60 രൂപ വരെ വർധിക്കുമെന്ന് റിപ്പോർട്ട്
.
പെട്രോൾ, ഡീസൽ, സിഎൻജി വില വർധനവിന് പിന്നാലെ ഗാർഹിക എൽ പി ജിയുടെയും വില വർധിക്കുമോ എന്ന് ആശങ്കയിൽ രാജ്യം. ഗാർഹിക എൽപിജിക്ക് 60 രൂപ വരെ വർധിക്കും എന്നാണ് റിപ്പോർട്ട്. ഗാർഹിക എൽപിജി വില കൂടി വർധിക്കുന്നത് സാധാരണക്കാരെ പ്രതിസന്ധിയിലാക്കും. നിലവിലെ ഇന്ധന വില വർദ്ധനവിനെതിരെ പ്രതിപക്ഷം പാർട്ടികളുടെ വിമർശനം ശക്തമാണ്.

അതേസമയം, ഹോർമുസ് കടലിടുക്ക് കടന്ന ഒരു എൽപിജി ടാങ്കർ കൂടി ഉടൻ ഇന്ത്യയിൽ എത്തും. വിയറ്റ്നാം പതാകയേന്തിയ എൻ വി സൺഷൈൻ എൽപിജി കപ്പൽ ഇന്ന് മംഗളൂരു തീരത്ത് എത്തും എന്നാണ് റിപ്പോർട്ട്. 46,427 ടൺ എൽപിജിയാണ് കപ്പലിൽ ഉള്ളത്.
Advertisements




