KOYILANDY DIARY.COM

The Perfect News Portal

കൊരയങ്ങാട് പടക്കം പൊട്ടി മരിച്ച എ.കെ അദ്വൈത് എസ്എസ്എൽസി പരീക്ഷയിൽ 82 ശതമാനം മാർക്ക്

.
കൊയിലാണ്ടി: കൊരയങ്ങാട് പടക്കം പൊട്ടി മരിച്ച് ഒരു നാടിന്റെ മുഴുവൻ ദുഃഖമായി മാറിയ കൊരയങ്ങാട് തെരുവിലെ എ.കെ അദ്വൈതിന് എസ്എസ്എൽസി പരീക്ഷയിൽ മികച്ച വിജയം. 82 ശതമാനം മാർക്കാണ് അദ്വൈതിന് ലഭിച്ചിരിക്കുന്നത്. മലയാളത്തിൽ ഫസ്റ്റ് പേപ്പറിലും സെക്കന്റ് പേപ്പറിലും എ പ്ലസുണ്ട്. അതുപോലെ ഐടിയും എ പ്ലസാണ് നേടിയിരിക്കുന്നത്.
വിജയം നേടിയിട്ടും ആ വിജയം അറിഞ്ഞ് ആഘോഷിക്കാൻ അദ്വൈത് ഇന്ന് ഇല്ലെന്നതിന്റെ വിഷമത്തിലാണ് രക്ഷിതാക്കളും സുഹൃത്തുക്കളും അധ്യാപകരും. കൊയിലാണ്ടി ​ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥിയായിരുന്നു അദ്വൈത്. മാതാവ് ബിൻസി തന്നെയാണ് മകന്റെ റിസൾട്ട് എടുത്തത്. റിവിഷൻ ടൈം അവൻ എല്ലാ ദിവസവും കൃത്യമായി ക്ലാസിൽ വരുമായിരുന്നു ഷൈബ ടീച്ചർ പറഞ്ഞു. ഒരു മടിയുമുണ്ടായിരുന്നില്ല. അവന്റെ പ്രയത്നമാണ് ഫലം കണ്ടതെന്നുംഅദ്ധ്യാപകർ പറഞ്ഞു.
ചെണ്ട മേളത്തിൽ സംസ്ഥാന കലോത്സവത്തിൽ വരെ അദ്വൈത് മത്സരിച്ചിരുന്നു. ഏപ്രിൽ 15ന് ആണ് അദ്വൈത് മരിച്ചത്. സുഹൃത്തുക്കൾക്കൊപ്പം സ്റ്റീൽ പാത്രത്തിനുള്ളിൽ വെച്ച് പടക്കം പൊട്ടിക്കുന്നതിനിടെ പാത്രത്തിന്റെ ചീളുകൾ നെഞ്ചിൽ തറിച്ചാണ് അദ്വൈത് മരിച്ചത്.
Share news
error: Content is protected !!