കൊയിലാണ്ടിയിലെ പ്രമുഖ വ്യാപാര സംഘടനകള്‍ ഒന്നിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു
കൊയിലാണ്ടി: രണ്ടു പതിറ്റാണ്ടായി കൊയിലാണ്ടിയിൽ സ്വതന്ത്രമായി പ്രവർത്തിച്ചുകൊണ്ടിരുന്ന കൊയിലാണ്ടിയിലെ വ്യാപാരി സംഘടനകള്‍ ഒന്നിക്കുന്നു. മെയ് 18ന് വ്യാപാരി സംഗമം. മർച്ചന്റ്സ് അസോസിയേഷനും, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യൂണിറ്റും കച്ചവടക്കാരുടെ ഉന്നത താൽപ്പര്യം മുൻനിർത്തി യാതൊരു ഉപാധികളുമില്ലാതെ ഒരു പ്ലാറ്റ്ഫോമിൽ ഒന്നിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ചിരിക്കുന്നതെന്ന് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
.

.
മറ്റു സ്ഥലങ്ങളിൽ നിന്നും വ്യത്യസ്‌തമായി കൊയിലാണ്ടിയിലെ ചില ഉദ്യോഗസ്ഥർ കച്ചവടക്കാരോട് യാതൊരു മാനുഷിക പരിഗണനയുമില്ലാതെ വളരെ ക്രൂരമായാണ് പെരുമാറുന്നത് നേതാക്കള്‍ പറഞ്ഞു. കച്ചവടക്കാരുടെ ഐക്യവും സുരക്ഷിതത്വവും മുൻനിർത്തി ഇരു സംഘടനകളും എടുത്ത ഈ തീരുമാനത്തിൻ്റെ ആദ്യപടിയായി നടക്കുന്ന കച്ചവടക്കാരുടെ സംഗമം മെയ് 18ന് തിങ്കളാഴ്ച ഉച്ചയ്ക്ക് 3 മണിക്ക് ടൗൺ ഹാളിൽ വെച്ച് നടക്കുകയാണ്.
.

.
പ്രസ്തുത സംഗമം വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡൻ്റ് രാജു അപ്‌സര ഉദ്ഘാടനം ചെയ്യും. മുനിസിപ്പൽ ചെയർമാൻ യു.കെ. ചന്ദ്രൻ മുഖ്യാതിഥിയായി പങ്കെടുക്കും. ജില്ലാ പ്രസിഡന്റ് ബാപ്പു ഹാജി അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുക്കുന്നതാണ്. വാത്താ സമ്മേളനത്തില്‍ മനാഫ് കാപ്പാട്, മാണിയോത് മുസ, കെ.എം. രാജീവൻ (പ്രസിഡൻ്റ് KVVES), അമേത്ത് കുഞ്ഞമ്മദ് (പ്രസിഡൻ്റ് KMA), പി.കെ. മനീഷ് (ജനറൽ സെക്രട്ടറി KMA), കെ. കെ ഫറൂഫ് (സെക്രട്ടറി KVVES), കെ.കെ. നിയാസ് (മുൻ പ്രസിഡൻ്റ് KMA), പി. കെ ഷുഹൈബ് (ട്രഷറർ KMA), ടി.പി. സഹീർ (ട്രഷറർ KVVES), കെ.കെ. ഗോപാലകൃഷ്ണൻ, റിയാസ്അബൂബക്കർ, ദിനേശൻ കെ.കെ, ഇസ്മായിൽ ടി പി എന്നിവർ പങ്കെടുത്തു.



