KOYILANDY DIARY.COM

The Perfect News Portal

കരാർ കമ്പനിയുടെ ഓഫീസിലേക്ക് സമര സമിതി മാർച്ച് നടത്തി

.
കൊയിലാണ്ടി: നന്തി – ചെങ്ങോട്ടുകാവ് ബൈപാസിൽ മരളൂർ മുതൽ ഗോപാലപുരം വരെ സർവ്വീസ് റോഡ് നിർമ്മിക്കണമെന്നാവശ്യപ്പെട്ട് സമര സമിതിയുടെ നേതൃത്വത്തിൽ നന്തിയിലെ കരാർ കമ്പനിയുടെ ക്യാമ്പ് ഓഫീസിലേക്ക് മാർച്ച് നടത്തി. മാർച്ച് കൊയിലാണ്ടിനഗരസഭ വൈസ് ചെയർപെഴ്സൺ സി.ടി. ബിന്ദു ഉദ്ഘാടനം ചെയ്തു. സമരസമിതി ചെയർമാൻ ഉണ്ണികൃഷ്ണൻ മരളൂർ അദ്ധ്യക്ഷത വഹിച്ചു.
മൂടാടി പഞ്ചായത്ത് മെമ്പർ മജ്ജുള നാരായണൻ, മുൻ നഗരസഭ കൗൺസിലർ കലേക്കാട്ട് ബാബുരാജ്, തങ്കമണി ചൈത്രം, വേണു പുതുക്കുടി, മുഹമ്മദലി മൂടാടി, അശോക് കുമാർ കുന്നോത്ത്, പി.ടി ഷിജു എന്നിവർ സംസാരിച്ചു. പീതാബരൻ കുന്നോത്ത്, ഗിരി പുതുക്കുടി, പി.കെ. ഭാരതി, സജീഷ് മൂലത്ത്  എന്നിവർ നേതൃത്വം നൽകി. പോലീസ് വടം കെട്ടി മാർച്ച് തടഞ്ഞു. സമരസമിതി ഭാരവാഹികൾ കമ്പനി അധികൃതർക്ക് നിവേദനം നൽകി.
Share news
error: Content is protected !!