KOYILANDY DIARY.COM

The Perfect News Portal

ചലച്ചിത്ര അക്കാദമിയുടെ പ്രഥമ ‘ഒഎഫ്എ സോഷ്യൽ സർവീസ് എക്സെംപ്ലറി പുരസ്കാരം നടി മീനാക്ഷിക്ക്‌

.

ഒറ്റപ്പാലം: ചലച്ചിത്ര അക്കാദമിയുടെ പ്രഥമ ‘ഒഎഫ്എ സോഷ്യൽ സർവീസ് എക്സെംപ്ലറി പുരസ്കാരം  2026’ നടി മീനാക്ഷിക്ക്‌ സമ്മാനിച്ചു. ക്യാമറാമാനും സംവിധായകനുമായ എൻ അഴഗപ്പനാണ് പുരസ്കാരം സമ്മാനിച്ചത്. അക്കാദമി ഡയറക്ടർ പ്രൊഫ. അജയപുരം ജ്യോതിഷ്‌ കുമാർ അധ്യക്ഷത വഹിച്ചു. അക്കാദമി അംഗം കെ. രാമദാസ് പ്രശസ്തിപത്രം കൈമാറി. സുരേഷ് കുറ്റ്യാടി, രാജേഷ് അടയ്ക്കാപുത്തൂർ എന്നിവർ പുരസ്‌കാര തുക നൽകി.

 വരിക്കാശേരി മനയിലും അക്കാദമി ഹാളിലുമായി രണ്ടു ദിവസങ്ങളിലായി നടന്ന ‘കൂട്ടിക്കൂട്ടം’ അഭിനയ കളരിയിൽ പങ്കെടുത്ത കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റ് മീനാക്ഷി വിതരണം ചെയ്‌തു. കുട്ടികളിൽ ഏറെ ആവേശമുണർത്തിയ പരിപാടിയിൽ മജീഷ്യൻ ഷഹബാസ് ഖാന്റെ മാജിക് പഠനം, സംവിധായകരായ സുരേഷ് കണ്ണൻ, സുനിൽ നാഗംപാറ എന്നിവരുടെ അഭിനയ കളരി, ചലച്ചിത്ര താരങ്ങളായ വടക്കോട്ട് ഗോവിന്ദൻ, ധനലക്ഷ്മി എന്നിവർ കുട്ടികളോടൊപ്പം ചേർന്നുള്ള അഭിനയ മുഹൂർത്തങ്ങൾ എന്നിവ ശ്രദ്ധേയമായി. ചീഫ് ഡയറക്ടർ ജാഫർജി സ്വാഗതവും അക്കാദമി അംഗം പി സിന്ധു നന്ദിയും പറഞ്ഞു. 

Advertisements

 

Share news
error: Content is protected !!