KOYILANDY DIARY.COM

The Perfect News Portal

മൂടാടി കുടുബാരോഗ്യ കേന്ദ്രത്തിൽ ഹീറ്റ് ക്ലിനിക് ആരംഭിച്ചു

മൂടാടി ഗ്രാമ പഞ്ചായത്തിൽ ഗ്രീഷ്മം ഹീറ്റ് ആക്ഷൻ പ്ളാനിൻ്റ ഭാഗമായി മൂടാടി കുടുബാരോഗ്യ കേന്ദ്രത്തിൽ ഹീറ്റ് ക്ലിനിക് ആരംഭിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ എം.പി. അഖില ഉത്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് സി.കെ. ശ്രീകുമാർ അധ്യക്ഷനായി. സ്ഥിരംസമിതി അധ്യക്ഷരായ ഭവാനി എ. വി, കെ. സത്യൻ, മെമ്പർമരായ പപ്പൻ മൂടാടി, ഒ. രഘുനാഥ്, രമ്യ സുർജിത്, ബീനഗിരീഷ് എന്നിവർ സന്നിഹിതരായി. ചൂടിൻ്റെ ആഘാതത്തിൽ ശാരീരിക ബുദ്ധിമുട്ടുവരുന്നവർക്ക് ഹീറ്റ് ക്ളിനിക്കിൽ ആവശ്യമായ പരിചരണം ലഭ്യമാവും. മെഡിക്കൽ ഓഫീസർ രജ്ഞിമ എൻ മോഹൻ സ്വാഗതം പറഞ്ഞു.

Share news