ഹർത്താലിനിടെ കട അടപ്പിക്കാൻ പോയ ദളിത് കോൺഗ്രസ് നേതാവിന് നേരെ പോലീസ് അതിക്രമം
കൊയിലാണ്ടിയിൽ ഹർത്താൽ നടക്കുന്നതിനിടെ കട അടപ്പിക്കാൻ പോയ ദളിത് കോൺഗ്രസ്സ് നേതാവിനെ പോലീസ് കരുതൽ തടങ്കലിൽ അറസ്റ്റ് ചെയ്തു. ദളിത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ട് വി. ടി. സുരേന്ദ്രനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സ്റ്റേഷനിൽ എത്തിച്ച സുരേന്ദ്രന് ദേഹസ്വസ്ത്യം ഉണ്ടായതിനെ തുടർന്ന് കൊയിലാണ്ടി താലൂക്കാശുപത്രിയിൽ വൈദ്യ പരിശോധന നടത്തിയശേഷം മെഡിക്കൽ കോളജിലേക്ക് മാറ്റി. കൊല്ലത്തുള്ള എക്സ്ട്രാ സൂപ്പർ മാർക്കറ്റ് തുറന്നതായി അറിഞ്ഞ് സഹപ്രവർത്തകരായ രണ്ടുപേരെ കൂട്ടി സൂപ്പർമാർക്കറ്റ് മാനേജരെ കണ്ട് ഹർത്താൽ ആണെന്നും സ്ഥാപനം അടക്കണമെന്നും ആവശ്യപ്പെടുകയായിരുന്നു.

അതിനിടെ സിഐയുടെ നേതൃത്വത്തിൽ ഒരു സംഘം പോലീസ് അവിടെ ഓടിയെത്തി ലാത്തിവീശി ഇവരെ വിരട്ടി ഓടിച്ചതായും, രണ്ടുപേർ ഒടി രക്ഷപ്പെട്ടു. സുരേന്ദ്രനെ പോലീസ് കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. കരുതൽ തടങ്കലിൻ്റെ ഭാഗമായി ഇയാളെ പേലീസ് സ്റ്റേഷനിൽ എത്തിക്കുകയും വൈദ്യ പരിശോധനയ്ക്കായി താലൂക്കാശുപത്രിയിലേക്ക് കൊണ്ടുപോകുകയും ചെയ്തു.

പരിശോധനക്കിടെയാണ് സുരേന്ദ്രന് ഹൈ ബിപി ആണെന്നും, ഇസിജി പരിശോധനയിൽ വേരിയേഷൻ കണ്ടെത്തുകയുമായിരുന്നു. തുടർന്ന് വിടി സുരേന്ദ്രനെ പോലീസ് തന്നെ അടിന്തരമായി 108 ആംബുലൽസിൽ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയിരിക്കുകയാണ്. സംഭവത്തിൽ നോർത്ത് മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് രജീഷ് വെങ്ങളത്തുകണ്ടി പ്രതിഷേധിച്ചു. അകാരണമായി ലാത്തിവീശി ഭീകരാന്തരീക്ഷം ഉണ്ടാക്കിയ പോലീസ് ഉദ്യോഗസ്ഥനെതിരെ ദളിത് ആക്ട് പ്രകാരം നടപടി സ്വീകരിക്കണമെന്നും രജീഷ് പറഞ്ഞു.




