KOYILANDY DIARY.COM

The Perfect News Portal

മലപ്പുറത്ത് കാട്ടാനയുടെ ആക്രമണത്തിൽ ടാപ്പിംഗ് തൊഴിലാളിക്ക് ദാരുണാന്ത്യം

.

മലപ്പുറത്ത് കാട്ടാനയുടെ ആക്രമണത്തിൽ ടാപ്പിംഗ് തൊഴിലാളിക്ക് ദാരുണാന്ത്യം. മലപ്പുറം കരുവാരക്കുണ്ട് സ്വദേശി ജംഷീർ (40) ആണ് മരിച്ചത്. ആക്രമണത്തിൽ കാലിന് പരുക്കേൽക്കുകയും കൂടാതെ ശ്വാസതടസമുണ്ടാകുകയും ചെയ്തിരുന്നു. റബർ തോട്ടം പാട്ടത്തിനെടുത്ത ജംഷീർ മണലിയംപാടം ഭാഗത്ത് പുലർച്ചെ ടാപ്പിംഗ് നടത്തുന്നതിനിടയിലാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. ഈ മേഖലയിൽ കാട്ടാനശല്യം രൂക്ഷമാണ്. ചൂട് കൂടുന്ന പശ്ചാത്തലത്തിൽ ജനവാസമേഖലകളിലേക്ക് ആനകൾ ഇറങ്ങി വരുന്ന സാഹചര്യമാണ് നിലവിൽ ഉള്ളത്. 

Share news
error: Content is protected !!