KOYILANDY DIARY.COM

The Perfect News Portal

അരീക്കണ്ടി ഭഗവതി ക്ഷേത്രത്തിൽ തിറ മഹോത്സവത്തിന് കൊടിയേറി

.
കൊയിലാണ്ടി: വിയ്യൂർ കൊടക്കാട്ടുംമുറി അരീക്കണ്ടി ഭഗവതി ക്ഷേത്രത്തിൽ തിറ മഹോത്സവത്തിന് കൊടിയേറി. 21ന് തിങ്കളാഴ്ച രാവിലെ നടന്ന കൊടിയേറ്റത്തിന് തന്ത്രി മുണ്ടോട്ട് പുളിയ പറമ്പ് ഇല്ലം കുബേരൻ നമ്പൂതിരിപ്പാട് മുഖ്യകാർമ്മികത്വം വഹിച്ചു. തുടർന്ന് ഊട്ടുപുര സമർപ്പണം പ്രസാദ ഊട്ട് എന്നിവ നടന്നു. 22 മുതൽ ഉത്സവത്തിൻ്റെ പ്രധാന ദിവസമായ 26 വരെ കാലത്ത് ലളിത സഹസ്രനാമജപം, 24ന് വൈകീട്ട് തിരുവാതിരക്കളി, കൈകൊട്ടിക്കളി എന്നിവ നടക്കും.
25ന്  കലവറ നിറയ്ക്കൽ, ദീപാരാധനയ്ക്ക് ശേഷം സഹസ്രദീപ സമർപ്പണം, ഉത്സവ പ്രാരംഭ ചടങ്ങുകൾ, പാണ്ടിമേളം, 26ന് പുലർച്ചെ പാണ്ടിമേളം, പ്രസാദഊട്ട്, വൈകിട്ട് ഗുളികന് ഗുരുതി, പൊതുജന വരവ്, തുടർന്ന് തിറയാട്ടങ്ങൾ, 9 മണിക്ക് വെടിക്കെട്ട്, കോൽക്കളി, 1മണിക്ക് ഗുളികന്റെ കലശം വരവ്, തുടർന്നും തിറയാട്ടങ്ങൾ, 27ന് കാലത്ത് വലിയ വട്ടളം ഗുരുതി തർപ്പണത്തിനു ശേഷം വാളകം കൂടൽ നടക്കും. രാത്രി 11 മണിക്ക് അരിങ്ങാട് എറിയലോടെ ഉത്സവം സമാപിക്കും.
Share news
error: Content is protected !!