KOYILANDY DIARY.COM

The Perfect News Portal

ഇൻസ്റ്റഗ്രാം വഴി ഹണിട്രാപ്പ്; 19-കാരനെ മർദ്ദിച്ച് ഫോണും പണവും കവർന്ന യുവതിയും സുഹൃത്തും അറസ്റ്റിൽ

.

ശ്രീകാര്യത്ത് ഇൻസ്റ്റഗ്രാം വഴി ഹണിട്രാപ്പ് തട്ടിപ്പ്. 19-കാരനെ മർദ്ദിച്ച യുവതിയും സുഹൃത്തും അറസ്റ്റിലായി. ശ്രീകാര്യം സ്വദേശിനി സൂര്യ (19), പാപ്പനംകോട് സ്വദേശി കൈലാസ് (20) എന്നിവരാണ് പിടിയിലായത്. ജിനു (19) എന്ന യുവാവിനെയാണ് ഇവർ മർദിച്ചത്. സൂര്യ ഇൻസ്റ്റാഗ്രാമിലൂടെ യുവാവുമായി നിരന്തരം ബന്ധം സ്ഥാപിച്ചശേഷം വിളിച്ചു വരുത്തുകയായിരുന്നു.

 

ജിനുവിനെ സ്കൂട്ടറിൽ നിർബന്ധിച്ച് കയറ്റി ആളൊഴിഞ്ഞ കുളത്തിനരികിലെത്തിച്ച് മർദിക്കുകയും ബിയർ കുപ്പികൊണ്ട് തലക്കടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തു. ജിനുവിന്റെ കൈയ്യിലുണ്ടായിരുന്ന ഫോണും എസ്.ബി.ഐ. യോനോ ആപ്പിലൂടെ അക്കൗണ്ടിൽ നിന്നും 10,000 രൂപ ഇവരുടെ അക്കൗണ്ടിലേക്ക് ട്രാൻസ്‌ഫർ ചെയ്യിക്കുകയും മറ്റൊരു മൊബൈൽ നമ്പരിലേക്ക് 2500 രൂപ ജിനുവിനെ നിർബന്ധിപ്പിച്ച് അയപ്പിക്കുകയും ചെയ്തു. യുവാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ അറസ്റ്റ് ചെയ്ത സൂര്യയെയും കൈലാസിനെയും കോടതി റിമാൻഡ് ചെയ്തു.

Advertisements
Share news
error: Content is protected !!