KOYILANDY DIARY.COM

The Perfect News Portal

ഡോ. അഭീഷ് ശശിധരനും ഡോ. നിധി എസ് ശാസ്ത്രിയും കളിആട്ടത്തിൽ

കൊയിലാണ്ടി: പൂക്കാട് കലാലയം കളിആട്ട വേദിയിൽ ഡോ. അഭീഷ് ശശിധരനും ഡോ. നിധി എസ് ശാസ്ത്രിയും ക്ലാസ് നയിച്ചു. നാടകത്തിൻ്റെ വിവിധ സങ്കേതങ്ങൾ ഇവർ പരിചയപ്പെടുത്തി. ശരീര ചലനങ്ങളിലൂടെ എങ്ങനെ കഥാപാത്രങ്ങളായി മാറുന്നു എന്നും കഥാപാത്രങ്ങളെ എങ്ങനെ ചിത്രീകരിക്കുന്നു എന്നും അഭീഷ് ശശിധരൻ വിശദീകരിച്ചു. തിയറ്ററിലൂടെ ക്ലാസ് മുറികളിലെ പഠനത്തിൽ കുട്ടികൾക്ക് എങ്ങനെ സർഗ്ഗാത്മകമായി ഇടപെടാം എന്ന വിഷയത്തിലാണ് നിധി എസ് ശാസ്ത്രി ക്ലാസ്സെടുത്തത്.
.
.
ആകാശവാണി പ്രോഗ്രാം എക്സിക്യുട്ടീവ് സി കൃഷ്ണകുമാർ കുട്ടികളുമായി സംവദിച്ചു. നാടകവ്യായാമങ്ങൾ, കഥപറച്ചിൽ എന്നിവ കേമ്പിൻ്റെ ഭാഗമായി നടന്നു. പ്രശസ്ത നാടക സംവിധായകൻ മനോജ് നാരായണൻ കേമ്പ് ഡയറക്ടറായും നാടക പ്രവർത്തകൻ എ അബൂബക്കർ കേമ്പ് കോ – ഓർഡിനേറ്ററുമാണ്. പേരാമ്പ്ര ജി.യു.പി സ്കൂൾ അവതരിപ്പിച്ച പച്ചപ്പട്ടാളം കോക്കല്ലൂർ ഗവ. ഹയർ സെക്കൻ്ററി സ്കൂൾ അവതരിപ്പിച്ച കുരിശ് എന്നീ നാടകങ്ങൾ അരങ്ങേറി.
Share news
error: Content is protected !!