KOYILANDY DIARY.COM

The Perfect News Portal

ആശമാരുടെ ഇൻസെന്റീവ്‌ വർധന പിൻവലിച്ച്‌ കേന്ദ്രം

.

തിരുവനന്തപുരം: ആശമാരുടെ ഫിക്‌സഡ്‌ ഇൻസെന്റീവും വിരമിക്കൽ ആനുകൂല്യവും വർധിപ്പിക്കാനുള്ള തീരുമാനത്തിൽനിന്ന്‌ കേന്ദ്രസർക്കാർ പിന്മാറി. നിലവിലുള്ള ഫിക്‌സഡ്‌ ഇൻസെന്റീവ്‌ രണ്ടായിരം രൂപയിൽനിന്ന്‌ 3,500 രൂപയായും വിരമിക്കൽ ആനുകൂല്യം 20,000 രൂപയിൽനിന്ന്‌ 50,000 രൂപയുമാക്കാനുള്ള തീരുമാനമാണ്‌ പിൻവലിക്കുന്നത്. എന്നാൽ കേരളത്തിൽ ഏപ്രിൽ മാസം മുതൽ ആശമാർക്കുള്ള ഓണറേറിയം ഒമ്പതിനായിരം രൂപ നൽകും.

 

2025 ആഗസ്‌ത്‌ നാലിനാണ് ഇൻസെന്റീവും വിരമിക്കൽ ആനുകൂല്യവും വർധിപ്പിക്കുന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങളെ അറിയിച്ചത്. ഇവയുടെ 40 ശതമാനം സംസ്ഥാനങ്ങളായിരുന്നു വഹിക്കേണ്ടിയിരുന്നത്‌. ഇതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനം തയ്യാറാക്കിയ 2026– 27 വർഷത്തെ എൻഎച്ച്‌എം പ്രോഗ്രാം ഇംപ്ലിമെന്റേഷൻ പ്ലാൻ (പിഐപി) ഫെബ്രുവരി 17, 18 തീയതികളിൽ ചേർന്ന കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ള നാഷണൽ പ്രോഗ്രാം കോ– ഓർഡിനേഷൻ കമ്മിറ്റി പരിഗണിക്കുകയും ചെയ്‌തിരുന്നു.

Advertisements

ഫിക്‌സഡ്‌ ഇൻസെന്റീവ്‌ 2018നുശേഷം കേന്ദ്രസർക്കാർ വർധിപ്പിച്ചിരുന്നില്ല. ഏഴു വർഷമായി തുടരുന്ന 2000 രൂപയിൽ വർധനവ്‌ വേണമെന്നും ആശമാർ ഉൾപെടെയുള്ള സ്‌കീം വർക്കർമാരെ തൊഴിലാളികളായി അംഗീകരിക്കണമെന്നും സിഐടിയു ഉൾപ്പെടെയുള്ള യൂണിയനുകൾ നിരന്തരം ആവശ്യപ്പെട്ടിരുന്നു.

എന്നാൽ, സെക്രട്ടറിയറ്റിനുമുന്നിൽ ബിജെപി സ്‌പോൺസർ ചെയ്‌ത്‌ കോൺഗ്രസ്‌ പിന്തുണയിൽ എസ്‌യുസിഐ ആശമാരുടെ പേരിൽ സംഘടിപ്പിച്ച സമരത്തെത്തുടർന്നാണ്‌ ‍വർധനവ്‌ എന്നായിരുന്നു അവകാശവാദം. ആശമാർക്ക്‌ ഏറ്റവും ഉയർന്ന ഓണറേറിയം നൽകുന്ന സംസ്ഥാനമായിട്ടും കേരളാ സർക്കാരിനെതിരെ രാഷ്‌ട്രീയലക്ഷ്യത്തോടെ സമരം ഉയർത്തുകയായിരുന്നു ബിജെപിയും കോൺഗ്രസും. കേരളത്തിൽ ഏഴായിരം രൂപയായിരുന്നു ഓണറേറിയം. നവംബർ മുതൽ ആയിരം വർധിപ്പിച്ച്‌ എട്ടായിരമാക്കി. ബജറ്റിൽ വർധിപ്പിച്ച ആയിരമുൾപ്പെടെ ഇ‍ൗ മാസം മുതൽ ഒമ്പതിനായിരമാകും.

 

 

Share news