കൊല്ലം ശ്രീ പിഷാരികാവ് കാളിയാട്ട മഹോത്സവം സമാപിച്ചു
കൊയിലാണ്ടി; എട്ടുദിവസം നീണ്ട കൊല്ലം ശ്രീ പിഷാരികാവ് കാളിയാട്ട മഹോത്സവം സമാപിച്ചു. വെള്ളിയാഴ്ച വൈകിട്ട് കൊല്ലത്ത് അരയന്റെയും വേട്ടുവരുടെയും തണ്ടാന്റേയും വരവുകളും മറ്റ് അവകാശ വരവുകളും ക്ഷേത്രത്തിലെത്തിയതോടെയാണ് കാളിയാട്ടത്തിന് അരങ്ങൊരുങ്ങിയത്. സന്ധ്യക്കുശേഷം കരിമരുന്ന് പ്രയോഗത്തെ തുടര്‍ന്ന് പുറത്തെഴുന്നള്ളിപ്പ് ആരംഭിച്ചു.
.
.

.
സ്വർണ നെറ്റിപ്പട്ടം കെട്ടിയ പിടിയാനപ്പുറത്ത് പ്രധാന നാന്ദകം പുറത്തെഴുന്നള്ളിച്ച് പാലച്ചുവട്ടിലേക്ക് നീങ്ങി. ആചാരപ്രകാരമുള്ള ചടങ്ങുകൾക്ക് ശേഷം നീലേശ്വരം പ്രവീണ്‍ പിഷാരടിയുടെ നേതൃത്വത്തില്‍ മേളം നടന്നു. തുടര്‍ന്ന് ഊരു ചുറ്റലിനു ശേഷം പാലച്ചുവട്ടിലെത്തി വാളകം കൂടി. ഇതോടെ കാളിയാട്ട ചടങ്ങുകൾ സമാപിച്ചു.
.

.
വലിയ വിളക്കിനും കാളിയാട്ടത്തിനും പതിനായിരങ്ങളാണ് ക്ഷേത്രത്തില്‍ എത്തിയത്. വൈകിട്ട് ദേശീയപാതയിലേക്ക് ജനങ്ങൾ ഒഴുകി. വലിയവിളക്കു ദിവസം അർധരാത്രി മുതൽ പുലർച്ചെ വരെ രണ്ട് പന്തിമേളം ആസ്വദിക്കാനും പതിനായിരങ്ങളെത്തി.





