KOYILANDY DIARY.COM

The Perfect News Portal

വയനാട് സുൽത്താൻ ബത്തേരിയിൽ ഭീതിപരത്തിയ മുട്ടികൊമ്പൻ കാട്ടാനയെ മയക്കുവെടി വെച്ചു

.

വയനാട് സുൽത്താൻ ബത്തേരിയിൽ ഭീതിപരത്തിയ മുട്ടികൊമ്പൻ കാട്ടാനയെ മയക്കുവെടി വെച്ചു. ദൗത്യം തുടങ്ങി പതിമൂന്നാം ദിവസമാണ് മയക്കുവെടി വെച്ചത്. ഇന്ന് പുലർച്ചെ മുതൽ വനം വകുപ്പ് ആനയെ നിരീക്ഷിച്ച് വരികയായിരുന്നു. ഇന്ന് രാവിലെ വയനാട് താത്തൂര്‍ വന മേഖലയില്‍ നടത്തിയ തിരച്ചിലിലാണ് ആനയെ കണ്ടെത്തിയത്. ആർ ആർ ടി സംഘമുൾപ്പടെയുള്ള വലിയ ഒരു ടീം തന്നെ മിഷന് പുറകിൽ ഉണ്ടായിരുന്നു.

 

പലഘട്ടങ്ങളിലും മയക്കുവെടി വെച്ചെങ്കിലും അത് പ്രയോജനപ്പെടില്ല. പിന്നീട് ആന കാടുകയറുകയും ചെയ്ത സാഹചര്യം ഉണ്ടായിരുന്നു. 5 കുങ്കിയാനകളാണ് ദൗത്യത്തിന്റെ ഭാഗമായത്. നൂൽപ്പുഴ പഞ്ചായത്തിലെ 5 വാർഡുകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഒരു മാസം മുന്‍പ് വടക്കനാട് വെച്ച് ആന ഒരാളെ കൊലപ്പെടുത്തിയിരുന്നു. ഉടന്‍ തന്നെ മുട്ടിക്കൊമ്പനെ പുറത്ത് എത്തിക്കുമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Advertisements

 

Share news