കുറവങ്ങാട് താഴത്തയിൽ ശ്രീ ഭദ്രകാളി കണ്ടത്ത് രാമൻ ക്ഷേത്രത്തിൽ താലപ്പൊലി മഹോത്സവത്തിന് കൊടിയേറി
.
കൊയിലാണ്ടി: കുറവങ്ങാട് താഴത്തയിൽ ശ്രീ ഭദ്രകാളി കണ്ടത്ത് രാമൻ ക്ഷേത്രത്തിൽ താലപ്പൊലി മഹോത്സവത്തിന് കൊടിയേറി. തിങ്കളാഴ്ച കാലത്ത് നടന്ന കൊടിയേറ്റത്തിന് തന്ത്രി മേപ്പാട് സുബ്രഹ്മണ്യൻ നമ്പൂതിരി, മേൽശാന്തി നാരായണൻ മൂസത് എന്നിവർ മുഖ്യ കാർമ്മികത്വം വഹിച്ചു. വൈകീട്ട് കുട്ടിച്ചാത്തൻ തിറ, ചാമുണ്ഡി തിറ- കനലാട്ടം, ചാമുണ്ഡി-ഗുരുതിതർപ്പണം.

24 ന് ചൊവ്വാഴ്ച വൈകീട്ട് ആഘോഷ വരവ്, നാഗകാളിക്കാവിലേക്കുള്ള എഴുന്നള്ളിപ്പ്, താലപ്പൊലിയോടു കൂടിയ മടക്ക എഴുന്നുള്ളിപ്പ്, ഡൈനാമിക് ഡിസ്പ്ലേ കരിമരുന്ന് പ്രയോഗം എന്നിവ നടക്കും. പുലർച്ചയോടെ ഭദ്രകാളിക്ക് ഗുരുതിയും തിറയും കഴിയുന്നതോടെ ഉത്സവം സമാപിക്കും.



