KOYILANDY DIARY.COM

The Perfect News Portal

സ്വർണവില കുറഞ്ഞു; പവന് 1,18,960 രൂപ

.

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ്. 360 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിന് കുറഞ്ഞത്. ഇതോടെ സംസ്ഥാനത്ത് ഒരു പവൻ സ്വർണത്തിന്റെ വില 1,18,960 രൂപയായി. ഇന്നലെ 1,19,320 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില. ഇന്ന് വില കുറയുകയായിരുന്നു.

 

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നലെ വൻ വർധനവാണ് രാവിലെ രേഖപ്പെടുത്തിയത്. ഒരു പവൻ സ്വർണത്തിന് 680 രൂപയാണ് ഇന്നലെ രാവിലെ വർധിച്ചത്. ഇതോടെയാണ് ഒരു പവൻ സ്വർണത്തിന്റെ വില 1,19,760 രൂപയായി കൂടിയത്. പിന്നാലെ വൈകുന്നേരത്തോടെ വില കുറഞ്ഞു.

Share news
error: Content is protected !!