അന്താരാഷ്ട്ര വനിതാദിനത്തിൽ വനിതകൾക്ക് മാത്രമായി യാത്രയൊരുക്കി കെഎസ്‌ആർടിസി ബജറ്റ് ടൂറിസം സെൽ
.
കോഴിക്കോട്: അന്താരാഷ്ട്ര വനിതാദിനത്തിൽ വനിതകൾക്ക് മാത്രമായി യാത്രയൊരുക്കി കെഎസ്‌ആർടിസി ബജറ്റ് ടൂറിസം സെൽ. കോഴിക്കോട് യൂണിറ്റിൽനിന്ന് എട്ടിന് മൈസൂരു, നെല്ലിയാമ്പതി, വണ്ടർല, കോഴിക്കോട് നഗരം, വയനാട് എന്നിവിടങ്ങളിലേക്കാണ് യാത്രകളൊരുക്കുന്നത്. പലയിടങ്ങളിലേക്കും മുൻവർഷങ്ങളെ അപേക്ഷിച്ച് ഇക്കുറി കൂടുതൽ യാത്രക്കാരുണ്ട്. ആളുകളുടെ വർധനക്കനുസരിച്ച് കൂടുതൽ സർവീസുകളൊരുക്കുമെന്ന് കെഎസ്‌ആർടിസി അധികൃതർ അറിയിച്ചു. മൈസൂരുവിലേക്ക് ആയിരം രൂപയാണ് ചാർജ്. മൈസൂരു മൃഗശാല, പാലസ്, ശുകവൻ പക്ഷി സങ്കേതം, സെന്റ് ഫിലോമിന കത്രീഡൽ സന്ദർശിച്ച് മടങ്ങാം.

നെല്ലിയാമ്പതിയിലേക്കും ആയിരം രൂപയാണ് ചാർജ്. സീതാർകുണ്ട്, കേശവൻ പാറ, പോത്തുണ്ടി ഡാം, വരയാട് മല, ഓറഞ്ച് ഫാം എന്നിവ സന്ദർശിക്കാം. വണ്ടർലയ്‌ക്ക് 1240 രൂപയാണ് ചാർജ്. എസി ലോഫ്‌ളോർ ബസിലാണ് യാത്ര. കോഴിക്കോട് നഗരത്തിലൂടെയുള്ള യാത്രയ്‌ക്ക് 200 രൂപയാണ് ചാർജ്. പ്ലാനറ്റോറിയം, പഴശ്ശി മ്യൂസിയം, കുറ്റിച്ചിറ പള്ളി, കോഴിക്കോട് ബീച്ച്, മാനാഞ്ചിറ സ്‌ക്വയർ എന്നിവിടങ്ങൾ കാണാം.

വയനാട്ടിലേക്ക് 720 രൂപയാണ് ചാർജ്. എൻ ഉൗര്, പൂക്കോട് തടാകം, കാരാപ്പുഴ ഡാം ഹണീ മ്യൂസിയം എന്നിവ സന്ദർശിക്കാം. മൈസൂരുവിലേക്കും നെല്ലിയാമ്പതിയിലേക്കുമുള്ള ബസ് ഞായറാഴ്‌ച പുലർച്ച നാലരയ്‌ക്കും വണ്ടർലയ്‌ക്കുള്ള ബസ് രാവിലെ അഞ്ചിനും കോഴിക്കോട് നഗരത്തിലെ യാത്ര പകൽ ഒന്നിനും വയനാട്ടിലേക്കുള്ള യാത്ര രാവിലെ ആറിനും ആരംഭിക്കും. വിവരങ്ങൾക്ക്: 9946068832, 9188938532.




