KOYILANDY DIARY.COM

The Perfect News Portal

സ്വർണവില കൂടി; പവന് 1,20,000 രൂപ

.

ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയിലായിരുന്നു സംസ്ഥാനത്ത് ഇന്നലെ സ്വ‌ർണ വ്യാപാരം നടന്നത്. ഇന്നിതാ സ്വർണവില കുത്തനെ കൂടിയിരിക്കുകയാണ്. 1,20,000 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില. 1,18,880 രൂപയാണ് ഇന്നലെ ഒരു പവൻ സ്വർണത്തിന് ഈടാക്കിയിരുന്നത്. 1,840 രൂപയുടെ വർധനവാണ് ഇന്ന് മാത്രം രേഖപ്പെടുത്തിയത്. 15,000 രൂപയാണ് ഒരു ​ഗ്രാം സ്വർണത്തിന്റെ വില.

 

ഇറാനെതിരായ അമേരിക്കൻ-ഇസ്രയേൽ സംയുക്ത ആക്രമണമാണ് സ്വർണവിലയിലെയും ഏറ്റക്കുറച്ചിലുകൾക്ക് കാരണമെന്നാണ് വിലയിരുത്തൽ. നിലവിൽ മിഡിൽ ഈസ്റ്റ് മേഖല സംഘർഷ ഭീതിയിലാണ്. ലോകം യുദ്ധഭീതിയിൽ നിൽക്കെ സ്വർണവിലയിലും അനിശ്ചിതത്വം തുടരുന്നു.

Advertisements

 

ഏറിയും കുറഞ്ഞും നിൽക്കുന്ന വിപണിയുടെ പോക്ക് എങ്ങോട്ടെന്ന് വി​ദ​ഗ്ധർക്കുൾപ്പെടെ വ്യക്തമാകാത്ത സ്ഥിതിയാണ്. അനിശ്ചിതാവസ്ഥ നിലനിൽക്കുന്ന സാഹചര്യത്തിൽ സ്വർണ വില ഉയരുമെന്ന പ്രതീക്ഷ തെറ്റിച്ച് ഇന്നലെ സ്വർണവില താ‍ഴോട്ടേക്ക് പതിച്ചു. ഇന്നിതാ വില വീണ്ടും കൂടിയിരിക്കുകയാണ്.

 

Share news