പൂക്കാട് കലാലയം ഗുരുവരം പുരസ്കാരം വാദ്യ പ്രതിഭ സുമോദ് ശ്രീധരൻ മുണ്ടങ്ങാടിന്
.
കൊയിലാണ്ടി: പൂക്കാട് കലാലയം ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ
സ്മരണാത്ഥം ഏർപ്പെടുത്തിയ അഞ്ചാമത് ഗുരുവരം പുരസ്ക്കാരത്തിന് പ്രശസ്ത യുവ വാദ്യ പ്രതിഭ സുമോദ് ശ്രീധരൻ മുണ്ടങ്ങാടിനെ തെരഞ്ഞെടുത്തു. മാർച്ച് 15 ന് ഞായറാഴ്ച നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ വെച്ച് പുരസ്ക്കാരം സമർപ്പിക്കും. പതിനായിരം രൂപയും, ശില്പവും, പ്രശസ്തിപത്രവുമടങ്ങുന്നതാണ് അവാർഡ്.

കഴിഞ്ഞ നാലു പതിറ്റാണ്ട് കാലമായി സംഗീത രംഗത്തും നൃത്ത പിന്നണി രംഗത്തും നടത്തിയ സമഗ്രസംഭാവന പരിഗണിച്ചാണ് അവാർഡ് നൽകുന്നത്. ജനാർദ്ദനൻ വിടാനപ്പിള്ളി, കലാമണ്ഡലം പ്രേംകുമാർ, ശിവദാസ് ചേമഞ്ചേരി, യു.കെ. രാഘവൻ എന്നിവരടങ്ങിയ ജൂറി കമ്മിറ്റിയാണ് ജേതാവിനെ തെരഞ്ഞെടുത്തത്. പ്രശസ്ത
സംഗീതജ്ഞരായ ഉസ്താദ് അംജത് അലിഖാൻ, ബിക്രം ഘോഷ്, രവീന്ദ്രൻ,
നർത്തകരായ വസുന്ധര ദൊരസ്വാമി, രമാ വൈദ്യനാഥൻ, ചിത്രലേഖ ബോളാർ
തുടങ്ങിയവർക്കൊപ്പം സുമോദ് സംഗീത സപര്യ നടത്തിയിട്ടുണ്ട്.



