പന്തലായനി ഗവ. ഹയർ സെക്കഡറി സ്കൂളിൽ വിവിധ മേഖലകളിൽ നേട്ടം കൈവരിച്ച കുട്ടികളെ അനുമോദിച്ചു
കൊയിലാണ്ടി: പന്തലായനി ഗവ. ഹയർ സെക്കഡറി സ്കൂളിൽ വിവിധ മേഖലകളിൽ ദേശീയതലത്തിലും സംസ്ഥാനതലത്തിലും മികച്ച നേട്ടം കൈവരിച്ച കുട്ടികളെ അനുമോദിച്ചു. നഗരസഭ ചെയർമാൻ യു.കെ ചന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു. പിടിഎ പ്രസിഡണ്ട് പി. എം ബിജു അധ്യക്ഷത വഹിച്ചു. സ്കൂളിന് ടി കെ നാരായണൻ മാസ്റ്റർ സംഭാവനയായി നൽകിയ അൻപത് റോബോട്ടിക് കിറ്റുകൾ ഏറ്റുവാങ്ങി.

ചടങ്ങിൽ മദർ പിടിഎ പ്രസിഡണ്ട് പ്രജിഷ പി, സ്റ്റാഫ് സെക്രട്ടറിമാരായ ഷിജിത്ത് മാസ്റ്റർ, സിന്ധു കെ കെ എന്നിവർ സംസാരിച്ചു, ആഗ്ന യോഗ അവതരിപ്പിച്ചു. പ്രിൻസിപ്പൽ ബീന പൂവത്തിൽ സ്വാഗതവും ഹെഡ്മിസ്ട്രസ് സ്മിത ശ്രീധരൻ നന്ദിയും പറഞ്ഞു.




