എസ്എആർബിടിഎം ഗവ. മുചുകുന്ന് കോളേജിലെ പ്രീ ഡിഗ്രി 1991-93 ബാച്ച് കൂട്ടായ്മ “മുഹബത്തിന്റെ ഇഫ്താർ” സംഗമം നടത്തി
.
കൊയിലാണ്ടി: എസ്എആർബിടിഎം ഗവ. മുചുകുന്ന് കോളേജിലെ പ്രീ ഡിഗ്രി 1991-93 ബാച്ച് കൂട്ടായ്മ “മുഹബത്തിന്റെ ഇഫ്താർ” സംഗമം നടത്തി. കൊയിലാണ്ടി ടൗൺഹാളിൽ വെച്ച് നടന്ന ഇഫ്താർ സംഗമം കൊയിലാണ്ടി നഗരസഭാ ചെയർമാൻ യു. കെ. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. നഗരസഭാ കൗൺസിലർ അഡ്വ. പി. ടി. ഉമേന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി. അബ്ദുള്ള ഇഫ്താർ സന്ദേശം നൽകി. ചടങ്ങിൽ മുൻസിപ്പൽ ചെയർമാനെയും കൗൺസിലർ അഡ്വ. പി. ടി. ഉമേന്ദ്രനെയും ആദരിച്ചു. കൂട്ടായ്മയുടെ പ്രസിഡണ്ട് സലാം തിക്കോടി അധ്യക്ഷത വഹിച്ചു.

സെക്രട്ടറി ഷീന പ്രജിത് സ്വാഗതവും സോന. സി. കെ. നന്ദിയും പറഞ്ഞു. അശ്വിനിദേവ് സി, അഭിലാഷ്.ടി.കെ, സിജു കെ.ഡി എന്നിവർ സംസാരിച്ചു. തുടർന്ന് അശ്വനി ദേവ്, ഇക്ബാൽ, മുനീർ ഇ.കെ എന്നിവരുടെ നേതൃത്വത്തിൽ ഇശൽ ഗാനാലാപനവും അരങ്ങേറി.



