KOYILANDY DIARY.COM

The Perfect News Portal

കിണറിൽ വീണ ആട്ടിൻകുട്ടികളെ രക്ഷപ്പെടുത്തി

.
കീഴരിയൂർ: കിണറിൽ വീണ ആട്ടിൻകുട്ടികളെ രക്ഷപ്പെടുത്തി. കീഴരിയൂർ പഞ്ചായത്തിലെ ആശാരിക്കണ്ടി വീട്ടിൽ ആദിലിന്റെ രണ്ട് ആട്ടിൻ കുട്ടികളാണ് കിണറിൽ വീണത്. വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന എത്തുകയും ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ജാഹിർ എം റസ്ക്യു നെറ്റിൽ ഏകദേശം 20 അടിയോളം ആഴം വെള്ളമുള്ള കിണറിൽ ഇറങ്ങുകയും രണ്ട് ആട്ടിൻകുട്ടികളെയും സുരക്ഷിതമായി സേനാംഗങ്ങളുടെ സഹായത്തോടു കൂടി കരയ്ക്കെത്തിക്കുകയും ചെയ്തു.
SFRO രാജുമോൻ, എഫ് ആർ ഒ മാരായ ലതീഷ് നടുക്കണ്ടി, ജിനീഷ് കുമാർ, സുജിത് എസ് പി, ഹോംഗാർഡുമാരായ രാജേഷ് കെ പി, പ്രതീഷ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.
Share news