KOYILANDY DIARY.COM

The Perfect News Portal

വലിയങ്ങാടി അപകടം: കെട്ടിട പരിശോധനയിൽ വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

.

കോഴിക്കോട് കോർപ്പറേഷനിലെ കെട്ടിട പരിശോധനയിൽ വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. സംസ്ഥാനത്തെ പഴയ കെട്ടിടങ്ങളിൽ പരിശോധന നടത്തും. സ്വകാര്യ കെട്ടിടങ്ങളും പരിശോധിക്കും. ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

ഈ വിഷയത്തിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.പി. രാജേഷുമായി ചർച്ച നടത്തിയിട്ടുണ്ടെന്നും നിയമങ്ങൾ നടപ്പിലാക്കുന്നതിൽ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാവില്ലെന്നും മന്ത്രി പറഞ്ഞു. 2024-ൽ തന്നെ തകരാറുകൾ കണ്ടെത്തിയിട്ടും എന്തുകൊണ്ട് തുടർനടപടികൾ ഉണ്ടായില്ല എന്നത് പരിശോധനക്ക് വിധേയമാക്കും. കുറ്റക്കാർക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്നും, അദ്ദേഹം മുന്നറിയിപ്പ് നൽകി.

Advertisements

 

പ്രതിഷേധങ്ങൾ സ്വാഭാവികമാണ്. അവരെ ആക്ഷേപിക്കില്ല, അപകടകരമായ കെട്ടിടങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കുമ്പോൾ ഉണ്ടാകുന്ന സാമൂഹികവും രാഷ്ട്രീയവുമായ തടസ്സങ്ങൾ നീക്കാൻ എല്ലാ പാർട്ടികളും സംഘടനകളും ഒരുമിച്ച് നിൽക്കണമെന്ന് വലിയങ്ങാടിയിലെ അപകട സ്ഥലം സന്ദർശിച്ച ശേഷം മന്ത്രി മുഹമ്മദ് റിയാസ് ആവശ്യപ്പെട്ടു.

Share news