ദുരിതങ്ങൾക്ക് അറുതിയായി തിക്കോടി ഡ്രൈവ് ഇൻ ബീച്ച് റെയിൽവേ അടിപ്പാത തുറന്നു
.
തിക്കോടി: ദുരിതങ്ങൾക്ക് അറുതിയായി തിക്കോടി ഡ്രൈവ് ഇൻ ബീച്ച് റെയിൽവേ അടിപ്പാത തുറന്നു. അകലാപുഴ ടൂറിസ്റ്റ് കേന്ദ്രത്തിലേക്കും, തിക്കോടി ഡ്രൈവ് ഇൻ ബീച്ചിലേക്കും യാത്രാ മധ്യേ ഉള്ള റെയിൽവേ അടിപ്പാത പൊളിച്ചു മാറ്റിയിട്ട് ഏകദേശം ഒന്നര മാസത്തോളമായി.

തിക്കോടി ഗ്രാമപഞ്ചായത്തും, പെൻഷനേഴ്സ് യൂണിയനും, സീനിയർ സിറ്റിസൺ ഫോറം തിക്കോടി യൂണിറ്റും, നിരന്തരം സമ്മർദ്ദം ചെലുത്തി യതിൻ്റെ ഫലമായി നിർമ്മാണ പ്രവർത്തനങ്ങൾ അതിവേഗം നടക്കുകയും, പരിഹാരം ഉണ്ടാവുകയും ചെയ്തു. രാവിലെ 9 മണിക്കാണ് അടിപ്പാത തുറന്ന് കൊടുത്തത്. ഈ ഭാഗത്തുള്ള റെയിൽവേ ഗേറ്റ് ഇനി അനിശ്ചിത കാലം അടച്ചിടും എന്ന് അധികൃതർ അറിയിച്ചു.



