മുചുകുന്ന് യു.പി. സ്കൂളിൽ 126-ാം വാർഷികവും യാത്രയയപ്പും സംഘടിപ്പിച്ചു
.
കൊയിലാണ്ടി: മുചുകുന്ന് യു.പി. സ്കൂളിൽ 126-ാം വാർഷികവും സർവീസിൽ നിന്ന് വിരമിക്കുന്ന അധ്യാപകരായ സിന്ധു എം കെ, മനോജ് എ എന്നിവർക്കുള്ള യാത്രയയപ്പ് സമ്മേളനവും സംഘടിപ്പിച്ചു. മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഖില എംപി പരിപാടി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി കെ ശ്രീകുമാർ അധ്യക്ഷത വഹിച്ചു. പ്രശസ്ത കവി വീരാൻകുട്ടി മാസ്റ്റർ മുഖ്യാതിഥിയായി പങ്കെടുത്തു.
.

.
മേലടി ഉപജില്ല വിദ്യാഭ്യാസ ഓഫീസർ അസീസ് പി, കൗൺസിലർ രഘുനാഥ് ഒ, സന്തോഷ് കുന്നുമ്മൽ, വി പി ഭാസ്കരൻ, മൊയ്തു ഹാജി, രവീന്ദ്രൻ മുചുകുന്ന്, ബ്രിജേഷ് രാമനിലയം, ഷീബ സി എന്നിവർ ആശംസകൾ നേർന്നു.
വിരമിക്കുന്ന അധ്യാപകരായ സിന്ധു എം.കെ., മനോജ് എ എന്നിവർ മറുപടി പ്രസംഗം നടത്തി. സ്വാഗതസംഘം കൺവീനർ ഫഹദ് എം സ്വാഗതവും സച്ചിൻ ദാസ് നന്ദിയും പറഞ്ഞു.



