ദീപക് ജീവനൊടുക്കിയ സംഭവം; പ്രതിയും മുസ്ലീം ലീഗ് നേതാവുമായ ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്
.
കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക്ക് ജീവനൊടുക്കിയ സംഭവത്തിൽ അറസ്റ്റിലായ പ്രതിയും മുസ്ലീം ലീഗ് നേതാവുമായ ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷയിൽ നിർണ്ണായക വിധി ഇന്ന്. കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷയിൽ വിധി പറയുക. കഴിഞ്ഞ ദിവസം കോടതി ജാമ്യാപേക്ഷ പരിഗണിച്ചെങ്കിലും, പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വാദങ്ങൾ വിശദമായി കേൾക്കുന്നതിനായി കേസ് മാറ്റുകയായിരുന്നു.

ദീപക് ജീവനൊടുക്കിയതിൽ ഷിംജിതയ്ക്ക് വ്യക്തമായ പങ്കുണ്ടെന്നാണ് പൊലീസ് റിപ്പോർട്ട്. യുവതിയുടെ മാനസിക പീഡനവും, ഭീഷണിയുമാണ് ദീപക്കിനെ കടുംകൈ ചെയ്യാൻ പ്രേരിപ്പിച്ചതെന്ന് കുടുംബവും ആരോപിക്കുന്നു. കേസിൽ ഡിജിറ്റൽ തെളിവുകളടക്കം ശേഖരിച്ച അന്വേഷണ സംഘം, ജാമ്യം നൽകുന്നതിനെ ശക്തമായി എതിർത്തിരുന്നു.

കഴിഞ്ഞ മാസമായിരുന്നു ബസിൽ വെച്ച് മോശമായി പെരുമാറി എന്നാരോപിച്ച് ഷിംജിത ദൃശ്യം ചിത്രീകരിച്ച് സമൂഹ മാധ്യമത്തിൽ പ്രചരിപ്പിച്ചത്. ഇത് ദീപകിനെ കടുത്ത മാനസിക സമ്മർദ്ദത്തിലാക്കുകയും പിന്നീട് ജീനവൊടുക്കുയുമായിരുന്നു. വീട്ടിൽ മരിച്ച നിലയിലായിരുന്നു ദീപക്. സമൂഹമാധ്യമത്തിൽ റീച്ച് നേടുന്നതിന് വേണ്ടിയാണ് യുവതി വീഡിയോ ചിത്രീകരിച്ചതെന്നും പ്രചരിപ്പിച്ചതെന്നും ദീപകിൻ്റെ കുടുംബവും ആരോപിച്ചിരുന്നു.




