KOYILANDY DIARY.COM

The Perfect News Portal

മുചുകുന്ന് സ്വദേശിയെ കാണാതായതായി പരാതി

.
കൊയിലാണ്ടി: മുചുകുന്ന് സ്വദേശിയെ കാണാതായതായി പരാതി. മുചുകുന്ന് വലിയമല കോളനി ഗോപാലൻ്റെ മകൻ സുനിൽ കുമാർ (50) നെ ആണ് കാണാതായത്. 4-ാം തിയ്യതി മുചുകുന്നിലുള്ള വീട്ടിൽ നിന്നും KL 56 L 9064 നമ്പർ സ്വന്തം ഓട്ടോറിക്ഷ ഓടിച്ച് പോയതിൽ പിന്നെ വീട്ടിൽ തിരിച്ചെത്തിയില്ല. വെള്ള മുണ്ടും നീല ഷർട്ടുമാണ് ധരിച്ചിരിക്കുന്നത്. 165 സെമി നീളവും ഇരു നിറവുമാണ്. എന്തെങ്കിലും വിവരം ലഭിക്കുന്നവർ തൊട്ടടുത്ത പോലിസ് സ്റ്റേഷനിലോ താഴെകൊടുത്ത നമ്പറിലോ അറിയിക്കേണ്ടതാണ്. 0496 2620236, 9497980798
Share news